തെങ്ങിന് തടമെടുക്കൽ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് പുറത്ത്; നാളികേര കർഷകർക്ക് തിരിച്ചടി

 
Farmer taking basin (tadam) around a coconut tree
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പദ്ധതിയിൽ ജലസംരക്ഷണത്തിനായുള്ള 'മൺവരമ്പ്' നിർമ്മാണം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
● പലരും ഇത് ദുരുപയോഗം ചെയ്ത് തെങ്ങിൻ്റെ തടമെടുപ്പിന് വേതനം വാങ്ങുന്നുവെന്ന് പരാതിയുണ്ട്.
● ജില്ലയിലെ ചില ബ്ലോക്ക് പഞ്ചായത്തുകളിൽ ഈ പ്രവർത്തനം അനുവദിക്കുമ്പോൾ മറ്റു ചില ബ്ലോക്കുകളിൽ നിഷേധിക്കുന്നു.
● ഇത് തൊഴിലുറപ്പ് തൊഴിലാളികളെയും കർഷകരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നു.

കാസർകോട്: (KVARTHA) നാളികേര കർഷകർക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് തെങ്ങിന് തടമെടുക്കൽ ഉൾപ്പെടുന്നില്ലെന്ന അധികൃതരുടെ പുതിയ വാദം കർഷകർക്ക് തിരിച്ചടിയാകുന്നു.

എല്ലാ കാലവർഷത്തിലും കന്നി മാസത്തിലാണ് കർഷകർ കൂടുതലും തെങ്ങിന് തടമെടുക്കുന്നത്. ഇത് പലരും തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് ചെയ്തുവന്നിരുന്നത്. എന്നാൽ, തടമെടുക്കൽ തൊഴിലുറപ്പിൽ ഉൾപ്പെടുന്നില്ലെന്നാണ് ഇപ്പോഴത്തെ അധികൃതരുടെ വിശദീകരണം.

Aster mims 04/11/2022

പദ്ധതിയിൽ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 'മൺവരമ്പ്' നിർമ്മാണമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് പലരും ദുരുപയോഗം ചെയ്ത് തെങ്ങിന് തടമെടുത്തുവെന്ന് രേഖപ്പെടുത്തി വേതനം വാങ്ങുന്നുവെന്ന പരാതികളാണ് ഏറെയുമുള്ളത്. ഇത് തൊഴിലുറപ്പ് മാനദണ്ഡത്തിൽ ഉൾപ്പെടുന്നുമില്ല.

thenginu thadam edukkal thozhilurappu purathu kasaragod far

ജില്ലയിൽ ചില ബ്ലോക്ക് പഞ്ചായത്ത് പരിധികളിൽ തെങ്ങിന് തടമെടുക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്നുണ്ട്. എന്നാൽ മറ്റു ബ്ലോക്കുകളിൽ ഇത് അനുവദിക്കുന്നില്ലെന്നും പറയുന്നു. ഇത് തൊഴിലാളികളെ ആശയക്കുഴപ്പത്തിലാക്കുന്നുമുണ്ട്. തടമെടുത്ത കർഷകർക്ക് ഇനി മൂടാൻ വേറെ തൊഴിലാളികളെ ആശ്രയിക്കേണ്ടിവരുമെന്ന സങ്കടത്തിലുമാണ്.

തൊഴിലുറപ്പ് പദ്ധതി മാനദണ്ഡം കർശനമായി പാലിക്കണമെന്നും, ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ തുക തിരിച്ചുപിടിക്കുമെന്നും തൊഴിലുറപ്പ് പദ്ധതി കേന്ദ്ര അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതിയിലെ ഈ പുതിയ മാറ്റം കർഷകരെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. 

Article Summary: Coconut tree mounding/basin making is excluded from MGNREGS, hitting Kasaragod farmers.

#Kasaragod #MGNREGS #Thozhilurappu #CoconutFarmers #KeralaAgriculture #FarmersStruggle

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script