Attacked | കാസര്‍കോട് പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ ചെവി പ്രതി കടിച്ചു മുറിച്ചതായി പരാതി
Feb 3, 2023, 13:15 IST
ADVERTISEMENT
കാസര്‍കോട്: (www.kvartha.com) എസ്‌ഐയുടെ ചെവി പ്രതി കടിച്ചുമുറിച്ചതായി പരാതി. കാസര്‍കോട് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വിഷുണുപ്രസാദാണ് ആക്രമണത്തിനിരയായത്. മധൂര്‍ സ്വദേശി സ്റ്റാനി റോഡിഗ്രസാണ് ചെവി കടിച്ച് മുറിച്ചതെന്നാണ് പരാതി.
പൊലീസ് പറയുന്നത്: സ്റ്റാനിയുടെ ബൈക് അപകടത്തില്‍പെട്ട സംഭവം അന്വേഷിക്കാന്‍ എത്തിയതായിരുന്നു എസ്‌ഐയും സംഘവും. അപകടത്തെ തുടര്‍ന്ന് സ്റ്റാനി ചീത്ത് വിളിച്ച് ഗതാഗത തടസം ഉണ്ടാക്കിയിരുന്നു. ഇത് അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു എസ്‌ഐയും സംഘവും ആക്രമണത്തിനിരയായത്.
അന്വേഷിക്കാനെത്തിയ പൊലീസിനെ ഇവിടെ വച്ച് പ്രതി കയ്യേറ്റം ചെയ്തു. തുടര്‍ന്ന് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി ജീപില്‍ വച്ചാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News,Kerala,State,kasaragod,Local-News,attack,Accused,Police men,police-station, Kasaragod: Accused attack Police Sub Inspector
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

