Arrested | കണ്ണൂരില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയുമായി യുവാവ് എക് സൈസ് പിടിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ജില്ലയിലെ എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എ ശേഖരവുമായി യുവാവിനെ എക് സൈസ് അറസ്റ്റ് ചെയ്തു. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഭിനന്ദ് പി വികാസിനെയാണ് എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ടി ശറഫുദ്ദീന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ എടക്കാട് ദേവീവിലാസം സ്‌കൂളിനടുത്തുള്ള വീട്ടില്‍ വെച്ചാണ് 9.34 ഗ്രാം എം ഡി എം എ സഹിതം യുവാവ് അറസ്റ്റിലായത്.

Arrested | കണ്ണൂരില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയുമായി യുവാവ് എക് സൈസ് പിടിയില്‍
 
പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് തുടര്‍ നടപടികള്‍ക്കായി വടകര നര്‍കോടിക്ക് കോടതിയില്‍ ഹാജരാക്കി. വില്‍പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയുമായാണ് പ്രതി പിടിയിലായത്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഇയാള്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.

Keywords: Youth Arrested With MDMA, Kannur, News, Arrested, MDMA, Excise, Court, Police Station, NDPS Act, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia