മഴയിൽ ബൈക്ക് തെന്നിമറിഞ്ഞ് റോഡിൽ വീണ യുവാവ് ബസ് കയറി മരിച്ചു: കാസർകോട് പെരിയ സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്

 
Image of the private bus involved in the accident
Watermark

Photo: Special Arrangement, Enhanced by AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ബുധനാഴ്ച വൈകിട്ട് നാലരയോടെ തലശ്ശേരി-വളവുപാറ റോഡിലായിരുന്നു സംഭവം.
● പാറാലിലെ മാർക്കറ്റിങ് ഏജൻസിയിൽ ജോലി ചെയ്യുകയായിരുന്നു വിഷ്ണു.
● കൂത്തുപറമ്പിൽ നിന്ന് ചെറുവാഞ്ചേരിയിലേക്ക് പോവുകയായിരുന്ന 'വൈശാലി' എന്ന ബസ്സാണ് അപകടമുണ്ടാക്കിയത്.
● പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു.

കണ്ണൂർ: (KVARTHA) കൂത്തുപറമ്പിൽ കനത്ത മഴയില്‍ ബൈക്ക് തെന്നിമറിഞ്ഞ് റോഡിൽ വീണ യുവാവ് സ്വകാര്യ ബസ് കയറി ദാരുണമായി മരിച്ചു. കാസർകോട് ജില്ലയിലെ പെരിയ സ്വദേശി വിഷ്ണു (29) ആണ് മരിച്ചത്.

കൂത്തുപറമ്പ് ടൗണിൽ തലശ്ശേരി-വളവുപാറ റോഡിൽ ബംഗ്ലമൊട്ട വളവിന് സമീപമായിരുന്നു അപകടം. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

Aster mims 04/11/2022

പാറാലിലെ ആർബിസി ഗ്രൂപ്പ് എന്ന മാർക്കറ്റിങ് ഏജൻസിയിൽ ജോലി ചെയ്യുന്ന വിഷ്ണു കമ്പനിയുടെ വാടക ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കൂത്തുപറമ്പ് നഗരത്തിലെ ബാർബർ ഷോപ്പിൽ മുടിമുറിച്ച ശേഷം പാറാൽ ഭാഗത്തേക്ക് പോവുകയായിരുന്നു വിഷ്ണു. ചാറ്റൽ മഴയ്ക്കിടെ ബൈക്ക് തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്.

ബൈക്കിൽ നിന്ന് പിടിവിടാതിരുന്ന വിഷ്ണു ബൈക്ക് കറങ്ങിത്തിരിഞ്ഞപ്പോൾ അതിനൊപ്പം റോഡിന് മധ്യത്തിലേക്ക് പതിക്കുകയും തൊട്ടുപിറകെ വന്ന ബസ്സിൽ അടിയിൽപ്പെടുകയുമായിരുന്നു. 

വീഴ്ചയുടെ ആഘാതത്തിൽ ഹെൽമെറ്റ് ദൂരേക്ക് തെറിച്ചുപോയിരുന്നു. കൂത്തുപറമ്പിൽ നിന്ന് ചെറുവാഞ്ചേരിയിലേക്ക് പോകുന്ന 'വൈശാലി' എന്ന സ്വകാര്യ ബസ്സാണ് അപകടത്തിനിടയാക്കിയത്.

യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ കൂത്തുപറമ്പ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. കൂത്തുപറമ്പ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കൂത്തുപറമ്പ് പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

ഈ ദുരന്തവാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Young man dies after bike skids and is hit by a bus in Koothuparamba.

#Koothuparamba #Kasaragod #AccidentNews #KeralaNews #RoadSafety #BusAccident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia