Obituary | പളളി പെരുന്നാള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭര്‍തൃമതി ഓടോറിക്ഷയിടിച്ച് മരിച്ചു
Feb 11, 2024, 20:51 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ചേമ്പെരിയില്‍ പളളിപെരുന്നാള്‍ കഴിഞ്ഞു മടങ്ങവെ ഓടോറിക്ഷയിടിച്ചു പരുക്കേറ്റ ഭര്‍തൃമതിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് അപകടം. വളളിയാട്ടെ വലിയ വളപ്പില്‍ സജീവന്റെ ഭാര്യ ദിവ്യയാ(39)ണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ദിവ്യയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
ഏകമകന്: നിവേദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്ക് ചേപ്പറമ്പ് സമുദായ ശ്മശാനത്തില്‍ നടക്കും. സംഭവത്തില്‍ പയ്യാവൂര്‍ പൊലീസ് അപകടമുണ്ടാക്കിയ ഓടോറിക്ഷ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്. ഓടോറിക്ഷയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം.

Keywords: Woman Died in Road Accident, Kannur, News, Accidental Death, Obituary, Auto Rikshaw, Hospital, Treatment, Injured, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.