ഡയാലിസിസ് സെന്ററിന് ഫണ്ട്: വേടനും സംഘവും ഞായറാഴ്ച കണ്ണൂരിൽ റാപ് ഷോ അവതരിപ്പിക്കും

 
Organizers at Kannur Press Club for Rap Show announcement

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ചെമ്പേരി വിമല ആശുപത്രിയുടെ ഡയാലിസിസ് സെന്റർ വിപുലീകരണത്തിനുള്ള ഫണ്ട് ശേഖരണമാണ് ലക്ഷ്യം.
● യങ് മൈൻഡ്സ് മെഡിക്കൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ആണ് സംഘാടകർ.
● 15 ഡയാലിസിസ് മെഷീനുകൾ ഉൾപ്പെടുത്തി സെന്റർ വിപുലീകരിക്കും.
● 15,000 കാണികൾക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ അതിനൂതന സംവിധാനങ്ങൾ ഒരുക്കും.
● മലബാറിൽ ഇത്തരമൊരു റാപ്പ് ഷോ ആദ്യമായാണ് നടക്കുന്നത്.

കണ്ണൂർ: (KVARTHA) റാപ്പ് മ്യൂസിക് താരങ്ങളായ വേടൻ, എം സി കൂപ്പർ, സ്റ്റിക്ക് ക്രിഷ് എന്നിവർ ഒരുമിച്ച് അണിനിരക്കുന്ന റാപ്പ് സംഗീത ദൃശ്യവിസ്മയമായ 'സോൾഫുൾ ബീറ്റ്സ്-2K25' നവംബർ 9 ഞായറാഴ്ച വൈകിട്ട് 6:30 മുതൽ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Aster mims 04/11/2022

ചെമ്പേരി വിമല ആശുപത്രിയുടെ ഭാഗമായി ഏഴു വർഷമായി പ്രവർത്തിച്ചു വരുന്ന ഡയാലിസിസ് സെന്ററിന്റെ വിപുലീകരണത്തിനായുള്ള ഫണ്ട് ശേഖരണത്തിനാണ് ഈ റാപ്പ് ഷോ നടത്തുന്നത്. യങ് മൈൻഡ്സ് മെഡിക്കൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് 15 ഡയാലിസിസ് മെഷീനുകളോടെ ഡയാലിസസ് സെന്റർ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

15,000 കാണികൾക്ക് സംഗീത വിരുന്ന് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ അതിനൂതന സംവിധാനങ്ങളോടെയുള്ള സൗണ്ട് സിസ്റ്റവും ആധുനിക രീതിയിൽ തയ്യാറാക്കിയിട്ടുള്ള സ്റ്റേജ് ഉൾപ്പെടെയുള്ള അതിവിപുലമായ സജ്ജീകരണങ്ങളാണ് 'സോൾഫുൾ ബീറ്റ്സി'നായി ഒരുക്കിയിട്ടുള്ളത്.

റാപ്പ് സംഗീതജ്ഞരായ വേടൻ, എം സി കൂപ്പർ, സ്റ്റിക്ക് ക്രിഷ് എന്നിവർ ഒരുമിച്ചണിനിരക്കുന്ന ഇത്തരമൊരു റാപ്പ് ഷോ മലബാറിൽ ആദ്യമായാണ് നടക്കുന്നതെന്ന് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ. ജോമോൻ ചെമ്പകശേരി കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൂടുതൽ സംഗീതപ്രേമികൾക്ക് എത്തിച്ചേരുവാനും വാഹന ഗതാഗത സൗകര്യവും കണക്കിലെടുത്താണ് ഷോയുടെ വേദി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ബുക്ക് മൈ ഷോ വഴി ഓൺലൈൻ ടിക്കറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്. പരിപാടിയുടെ ദിവസം സ്പോട്ട് ടിക്കറ്റും ലഭ്യമാണ്. പ്രോഗ്രാം കോർഡിനേറ്റർമാരായ രഞ്ജൻ മാത്യു, സാജു മണ്ഡപത്തിൽ, ബിജു പേണ്ടാനത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഡയാലിസിസ് സെന്ററിന് ഫണ്ട് കണ്ടെത്താൻ റാപ്പ് ഷോ: ഈ നല്ല ഉദ്യമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കുക.

Article Summary: Rap music stars Vedan, MC Couper, and Stick Krish perform 'Soulful Beats-2K25' in Kannur for dialysis center expansion.

#RapShow #Vedan #Kannur #DialysisFund #CharityEvent #SoulfulBeats

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia