വി എസിൻ്റെ അർധകായ പ്രതിമയൊരുക്കി ശിൽപി ഉണ്ണി കാനായി; കാണാൻ മകനെത്തി
ADVERTISEMENT
● മൂന്നര അടി ഉയരമുള്ള ഫൈബർ ഗ്ലാസ് ശിൽപമാണ് തയ്യാറാക്കുന്നത്
● ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ സ്ഥാപിക്കാനാണ് ശിൽപം ഒരുക്കുന്നത്
● വെങ്കല നിറം പൂശുന്ന ശിൽപം വി എസിൻ്റെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 21-ന് സ്ഥാപിക്കും
പയ്യന്നൂർ: (KVARTHA) സിപിഎമ്മിൻ്റെ സ്ഥാപക നേതാക്കളിലൊരാളും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ശിൽപം ഒരുങ്ങുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ് ശിൽപം ഒരുങ്ങുന്നത്. ആലപ്പുഴയിൽ വി എസിൻ്റെ വേലിക്കകത്ത് വീട്ടിലേക്കാണ് മൂന്നര അടി ഉയരമുള്ള അർധകായ ശിൽപം ഫൈബർ ഗ്ലാസിൽ വെങ്കലനിറം പൂശി തയ്യാറാക്കുന്നത്. ചിരിക്കുന്ന മുഖത്തോടെ ആൾക്കാരെ നോക്കുന്ന രീതിയിലാണ് രൂപകൽപന.
നിർദേശങ്ങൾ നൽകി അരുൺ കുമാർ
വി എസിൻ്റെ മകൻ അരുൺ കുമാർ കളിമണ്ണിൽ നിർമിച്ച ശിൽപം വിലയിരുത്താൻ കാനായിലെ പണിപ്പുരയിലെത്തി നിർദേശങ്ങൾ നൽകി. വി എസിൻ്റെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 21-ന് ആലപ്പുഴയിലെ വീട്ടിൽ ശിൽപം സ്ഥാപിക്കും. കളിമണ്ണിൽ നിർമിച്ച ആദ്യ രൂപം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് ചെയ്തെടുത്ത ശേഷം വെങ്കല നിറം പൂശുമെന്ന് ശിൽപി ഉണ്ണി കാനായി പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: Sculptor Unni Kanayi crafts a half-bust statue of V.S. Achuthanandan in Payyanur.
#VSAchuthanandan #UnniKanayi #Payyanur #KeralaNews #Sculpture #CPMLeader #AmmuNews
