തളിപ്പറമ്പിൽ സ്കൂൾ ബസ്സിൽ ഓട്ടോറിക്ഷയിടിച്ച് നാല് പേർക്ക് പരിക്ക്: രണ്ട് കുട്ടികളും ആശുപത്രിയിൽ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● മാണുക്കര സ്വദേശി പെരുമ്പടത്ത് സന്തോഷിനാണ് (45) ഗുരുതര പരിക്ക്.
● നിസ്സാര പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾക്ക് വിവിധ ആശുപത്രികളിലായി ചികിത്സ നൽകി.
● അപകടത്തെ തുടർന്ന് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
കണ്ണൂർ: (KVARTHA) തളിപ്പറമ്പ് പട്ടുവം വെള്ളീക്കൽ ജംഗ്ഷനിൽ സ്കൂൾ ബസ്സിൽ ഓട്ടോറിക്ഷയിടിച്ച് അപകടം. ശനിയാഴ്ച, വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. തൃച്ചംബരം യു പി സ്കുളിലെ KL 59 P 7216 നമ്പർ ബസ്സിലാണ് KL 59 AB 1728 ഓട്ടോറിക്ഷയിടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറും പട്ടുവം മാണുക്കരയിലെ സ്വദേശിയുമായ പെരുമ്പടത്ത് സന്തോഷിനെ (45) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ യാത്രക്കാരനും മാണുക്കരയിലെ കൺസ്ട്രക്ഷൻ തൊഴിലാളിയുമായ തോട്ടത്തിൽ രാജീവനെ (55) തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നിസ്സാര പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾക്ക് പ്രാഥമിക ചികിത്സ നൽകി. തൃച്ചംബരം യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി, പട്ടുവം മുതുകുടയിലെ ആദിഷ് മഹേഷിന് (7) പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും, രണ്ടാം ക്ലാസ് വിദ്യാർത്ഥിനി, പുളിംപറമ്പിലെ ലക്ഷ്മിശ്രീക്ക് (6) തളിപ്പറമ്പ് സഹകരണ ആശുപത്രിയിലുമാണ് ചികിത്സ നൽകിയത്.
സംഭവമറിഞ്ഞ് തളിപ്പറമ്പ് എ എസ് ഐ പ്രീതയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
തളിപ്പറമ്പിലുണ്ടായ അപകട വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. ഈ വിവരം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
Article Summary: Auto-rickshaw hit a school bus in Thaliparamba, injuring four including two students.
#ThaliparambaAccident #KannurNews #SchoolBusAccident #RoadSafety #KeralaNews #AutoRickshawCrash