ആക്രി സാധനങ്ങളുടെ ലേലത്തിൽ ക്രമക്കേട്: തളിപ്പറമ്പ് നഗരസഭാ ജീവനക്കാരന് സസ്‌പെൻഷൻ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സാധാരണയായി തൊട്ടടുത്ത കൗൺസിൽ യോഗത്തിൽ അംഗീകാരം വാങ്ങണമെന്നാണ് ചട്ടം.
● സിപിഎം നേതാവും കൗൺസിലറുമായ സി.വി. ഗിരീശനാണ് വിഷയം കൗൺസിലിൽ കൊണ്ടുവന്നത്.
● വിവരാവകാശ പ്രകാരം ഫയൽ കോപ്പി ലഭിച്ചപ്പോഴാണ് ക്രമക്കേടുകൾ പുറത്തുവന്നത്.
● കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിപക്ഷം ആറുമാസം മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു.
കണ്ണൂർ: (KVARTHA) ആക്രി സാധനങ്ങളുടെ ലേലനടപടികളിൽ ക്രമക്കേട് കാട്ടിയ തളിപ്പറമ്പ് നഗരസഭാ ജീവനക്കാരന് സസ്‌പെൻഷൻ. തളിപ്പറമ്പ് നഗരസഭയിലെ ജീവനക്കാരനായ വി വി ഷാജിയെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് സസ്‌പെൻഡ് ചെയ്തത്.
നഗരസഭയിലെ ആക്രി സാധനങ്ങൾ ലേലം ചെയ്യുന്നതിന് 2024 ജൂലൈ 26-ന് നഗരസഭാ ചെയർപേഴ്സൺ മുൻകൂട്ടി അനുമതി നൽകിയിരുന്നു. മുൻകൂട്ടി അനുമതി നൽകുന്ന വിഷയങ്ങൾക്ക് തൊട്ടടുത്ത് ചേരുന്ന കൗൺസിൽ യോഗത്തിന്റെ അംഗീകാരം വാങ്ങണമെന്നിരിക്കെ ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെയായിട്ടും കൗൺസിലിന്റെ അംഗീകാരം വാങ്ങിയില്ല.

സിപിഎം നേതാവും നഗരസഭ കൗൺസിലറുമായ സി വി ഗിരീശനാണ് പ്രശ്നം കൗൺസിൽ മുമ്പാകെ കൊണ്ടുവന്നത്. വിവരാവകാശ പ്രകാരം ഫയൽ കോപ്പി ലഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രമക്കേടിന്റെ തെളിവുകൾ പുറത്തുവന്നത്. 2025 മെയ് 22-ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് വിഷയം പ്രതിപക്ഷം ഉന്നയിച്ചത്.
കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. 2025 ജൂലൈ 27-ന് ചേർന്ന സ്റ്റീയറിങ്ങ് കമ്മിറ്റി വിഷയം പരിശോധിക്കുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തു.
ആറുമാസം കഴിഞ്ഞിട്ടും നടപടി എടുക്കാതെ ജീവനക്കാരനെ സംരക്ഷിച്ചു നിർത്തിയിരുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സസ്‌പെൻഷൻ നടപടി.
തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ജീവനക്കാരൻ വി വി ഷാജിക്കെതിരെ സസ്‌പെൻഷൻ നടപടി ഉണ്ടായത്. മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റാണ് വി വി ഷാജി.
തളിപ്പറമ്പ് നഗരസഭയിലെ ക്രമക്കേടുകൾക്കെതിരെ നടപടിയെടുത്തതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. ഈ വാർത്ത കൂട്ടുകാരുമായി പങ്കുവെക്കുക.
Article Summary: Thaliparamba Municipality employee V.V. Shaji suspended over scrap auction irregularities for not obtaining council approval.
#Thaliparamba #Suspension #AuctionScam #LSGD #KannurNews #MunicipalCorruption