SWISS-TOWER 24/07/2023

തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേള: പ്രചാരണത്തിനായി സിനിമാ താരങ്ങൾ കോളേജുകളിലേക്ക്

 
Film Stars promoting Thalassery International Film Festival

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഗീതി സംഗീത, ആശാ അരവിന്ദ്, കുക്കു പരമേശ്വരൻ, സന്തോഷ് കീഴാറ്റൂർ, സിബി തോമസ് എന്നിവർ പങ്കെടുക്കും.
● 31 അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യൻ സിനിമകളും 14 മലയാള സിനിമകളുമുൾപ്പെടെ 55 സിനിമകൾ പ്രദർശിപ്പിക്കും.
● ലിബർട്ടി തിയേറ്റർ സമുച്ചയത്തിലെ മൂന്ന് തിയറ്ററുകളിലായി 1200 പേർക്ക് ഒരേസമയം സിനിമ കാണാം.
● മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ (Delegate Registration) ഓൺ‌ലൈനായും ഓഫ്‌ലൈനായും ആരംഭിച്ചു.

കണ്ണൂർ: (KVARTHA) സംസ്ഥാന ചലച്ചിത്ര അക്കാദമി ഒക്ടോബർ 16 മുതൽ 19 വരെ തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചാരണാർത്ഥം സിനിമാ താരങ്ങൾ കോളേജുകളിൽ എത്തും. ഒക്ടോബർ ആറ് മുതൽ 10 വരെയാണ് താരങ്ങൾ കോളേജുകൾ സന്ദർശിക്കുന്നത്.

ആറിന് ഗീതി സംഗീത മാഹി കോളേജിലും തലശ്ശേരി നഴ്‌സിംഗ് കോളേജിലുമെത്തും. ഏഴിന് ആശാ അരവിന്ദും ഗീതി സംഗീതയും തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിലും ക്രൈസ്റ്റ് കോളേജിലുമാണ് എത്തുക. എട്ടിന് കുക്കു പരമേശ്വരൻ കൂത്തുപറമ്പ് നിർമലഗിരി കോളേജിലും മട്ടന്നൂർ പഴശ്ശി രാജാ കോളേജിലും സന്ദർശനം നടത്തും. 

Aster mims 04/11/2022

ഒൻപതിന് സന്തോഷ് കീഴാറ്റൂർ പാലയാട് യൂനിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിലും ഗവൺമെന്റ് ബ്രണ്ണൻ കോളേജിലുമെത്തും. 10-ന് സിബി തോമസ് തോട്ടട എസ്എൻ കോളേജും ചൊക്ലി കൊടിയേരി ബാലകൃഷ്ണൻ സ്മാരക കോളേജും സന്ദർശിക്കും.

ഒക്ടോബർ 16, 17, 18, 19 തീയതികളിലാണ് തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 31 അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യൻ സിനിമകളും 14 മലയാള സിനിമകളുമടക്കം 55 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. 

ലിബർട്ടി പാരഡൈസ്, ലിബർട്ടി ലിറ്റിൽ പാരഡൈസ്, ലിബർട്ടി സ്യൂട്ട് തിയറ്ററുകളിലായി ഒരേ സമയം 1200 പേർക്ക് സിനിമ കാണാനുള്ള അവസരമുണ്ട്. ഒരു ദിവസം അഞ്ച് സിനിമകളാണ് പ്രദർശിപ്പിക്കുക.

മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈനായാണ് രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ലിങ്ക്: https://registration(dot)iffk(dot)in/ ഓഫ്‌ലൈനായി തലശ്ശേരി സംഘാടകസമിതി ഓഫീസിലും ലിബർട്ടി തിയേറ്ററിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.

സംഘാടക സമിതി സബ്ബ് കമ്മിറ്റി ചെയർമാൻമാരുടെയും കൺവീനർമാരുടെയും യോഗം സംഘാടക സമിതി ചെയർമാൻ സ്പീക്കർ അഡ്വ. എഎൻ ഷംസീറിന്റെ അധ്യക്ഷതയിൽ സംഘാടക സമിതി ഓഫീസിൽ ചേർന്നു. 

തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ എം വി ജയരാജൻ, എസിപി കിരൺ പിബി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പിപി വിനീഷ്, ജിത്തു കോളയാട്, എസ് കെ അർജുൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

ചലച്ചിത്രമേളയുടെ ഈ വിശേഷങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നില്ലേ? വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ ഇഷ്ടതാരങ്ങളെ കമൻ്റ് ചെയ്യുക.

Article Summary: Thalassery International Film Festival (TIFF) is promoting its event by sending film stars to colleges.

#ThalasseryIFF #KeralaFilmFestival #Cinema #FilmPromotion #MalayalamCinema #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script