തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് കാമ്പസ് യുവത്വത്തെ നേരിട്ട് ക്ഷണിച്ച് താരങ്ങൾ

 
Film stars Asha Aravind and Geethi Sangeethika at Thalassery Engineering College
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ആശ അരവിന്ദ്, ഗീതി സംഗീതിക എന്നിവർ തലശ്ശേരി എൻജിനീയറിങ് കോളേജിൽ വിദ്യാർഥികളുമായി സംവദിച്ചു.
● 31 അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യൻ സിനിമകളും 14 മലയാള സിനിമകളുമടക്കം 55 സിനിമകൾ പ്രദർശിപ്പിക്കും.
● ഒക്ടോബർ എട്ടിന് കുക്കു പരമേശ്വരൻ കൂത്തുപറമ്പ് നിർമലഗിരി കോളേജും മട്ടന്നൂർ കോളേജും സന്ദർശിക്കും.
● ഒൻപതിന് സന്തോഷ് കീഴാറ്റൂർ പാലയാട് യൂണിവേഴ്‌സിറ്റി കോളേജിലും ഗവ. ബ്രണ്ണൻ കോളേജിലുമെത്തും.

തലശ്ശേരി: (KVARTHA) ലോക സിനിമയിലെ അതുല്യ സൃഷ്ടികൾ വടക്കിന്റെ മണ്ണിൽ വിരുന്നിനെത്തുന്ന തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് കാമ്പസിലെ ന്യൂജനറേഷൻ പ്രേക്ഷകരെ നേരിട്ട് ക്ഷണിച്ച് ചലച്ചിത്രതാരങ്ങൾ. 

ഒക്ടോബർ 16, 17, 18, 19 തീയതികളിൽ പൈതൃക നഗരിയിൽ നടക്കുന്ന തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ പ്രചാരണാർഥം ചലച്ചിത്ര താരങ്ങളായ ആശ അരവിന്ദ്, ഗീതി സംഗീതിക എന്നിവർ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് ഫെസ്റ്റിവൽ രജിസ്‌ട്രേഷൻ ഡിസ്‌പ്ലേ ബോർഡിന്റെ പ്രകാശനവും അവർ നിർവഹിച്ചു.

Aster mims 04/11/2022

തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിലാണ് മേള നടക്കുക. 31 അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യൻ സിനിമകളും 14 മലയാള സിനിമകളുമടക്കം 55 സിനിമകൾ നാല് ദിവസങ്ങളിലായി പ്രദർശിപ്പിക്കും. മേളയിലേക്കുള്ള രജിസ്‌ട്രേഷൻ ഓൺലൈനിലും നേരിട്ടുമായി പുരോഗമിക്കുകയാണ്.

കാമ്പസ് പ്രചാരണ പരിപാടികളുടെ ഭാഗമായി ഒക്ടോബർ എട്ടിന് സിനിമാതാരം കുക്കു പരമേശ്വരൻ കൂത്തുപറമ്പ് നിർമലഗിരി കോളേജിലും മട്ടന്നൂർ പഴശ്ശി രാജാ എൻ എസ് എസ് കോളേജിലും സന്ദർശനം നടത്തും. 

ഒൻപതിന് നടൻ സന്തോഷ് കീഴാറ്റൂർ പാലയാട് യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസിലും ഗവ. ബ്രണ്ണൻ കോളേജിലുമെത്തും. 10 ന് സിബി തോമസ് തോട്ടട എസ് എൻ കോളേജും ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളേജും സന്ദർശിക്കും.

പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മുബാറക് അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം സംവിധായകൻ പ്രദീപ് ചൊക്ലി ഫെസ്റ്റിവലിനെക്കുറിച്ച് വിശദീകരിച്ചു. പി ടി എ ഭാരവാഹി രഞ്ജിത്ത് പങ്കെടുത്തു.

തലശ്ശേരി ചലച്ചിത്രമേളയിലേക്ക് കാമ്പസ് യുവത്വത്തെ ക്ഷണിച്ച് താരങ്ങൾ! വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കുക. 

Article Summary: Film stars invite campus youth to the Thalassery International Film Festival (TIFF) featuring 55 movies.

#TIFF #ThalasseryFilmFestival #CampusPromotion #MalayalamCinema #FilmFestival #Kozhikode

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script