തളിപ്പറമ്പിൽ വീണ്ടും തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ സമയോചിത ഇടപെടലിൽ വൻദുരന്തം ഒഴിവായി

 
 Fire Extinguisher used in Taliparamba textile shop
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഇൻവെർട്ടറിൽ നിന്നാണ് തീയും പുകയും ഉയർന്നത്.
● കടയിലെ ജീവനക്കാരൻ ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
● അഗ്നിരക്ഷാസേന ഫയർ എക്‌സ്‌റ്റിംഗ്യൂഷർ പ്രയോഗിച്ച് തീയണച്ചു.
● ഒക്ടോബർ ഒൻപതിലെ തീപ്പിടിത്തത്തിന് ശേഷമുള്ള സംഭവമാണിത്.
● കട താത്കാലികമായി അടച്ചിടാൻ അഗ്നിരക്ഷാസേന നിർദ്ദേശം നൽകി.

തളിപ്പറമ്പ്: (KVARTHA) നഗരത്തിലെ കടയിൽ വീണ്ടും തീപ്പിടിത്ത ശ്രമം. പുക ഉയർന്ന ഉടൻ കടയിലെ ജീവനക്കാരൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന, ഫയർ എക്‌സ്‌റ്റിംഗ്യൂഷർ പ്രയോഗിച്ച് തീയണച്ചു.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സബ് രജിസ്ട്രാർ ഓഫീസിന് സമീപമുള്ള റൗഫിന്റെ ഉടമസ്ഥതയിലുള്ള സഫ ടെക്സ്റ്റൈൽസിൽ ഇൻവെർട്ടറിൽ നിന്ന് തീയും പുകയും ഉയർന്നത്. ഉടൻ തന്നെ ജീവനക്കാരൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം അഗ്നിശമനസേനയെ വിവരമറിയിച്ചു.

Aster mims 04/11/2022

ഫയർ സ്റ്റേഷൻ ഓഫീസർ എൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ കുതിച്ചെത്തിയ സേന, ഫയർ എക്‌സ്‌റ്റിംഗ്യൂഷർ ഉപയോഗിച്ച് പെട്ടെന്ന് തന്നെ തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 

ഒക്ടോബർ ഒൻപതിലെ തീപ്പിടിത്തത്തിന് ശേഷം എല്ലാ കടകളിലും ഫയർ എക്‌സ്‌റ്റിംഗ്യൂഷറുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അഗ്നിരക്ഷാസേന ഓരോ കടകളിലും എത്തി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ സംഭവം.

അനുരൂപ്, ഷജിൽകുമാർ, അഭിനേഷ്, സരിൻ എന്നീ സേനാംഗങ്ങളും ഹോംഗാർഡ് രവീന്ദ്രനുമാണ് രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നത്. കട താത്കാലികമായി അടച്ചിട്ട് അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയ ശേഷം മാത്രം തുറന്നാൽ മതിയെന്ന് അഗ്നിരക്ഷാസേന നിർദ്ദേശം നൽകി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക. 

Article Summary: Timely intervention prevents a major fire in a Taliparamba textile shop.

#TaliparambaFire #FireSafety #KeralaNews #FireForce #KasaragodNews #DisasterAverted

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script