തളിപ്പറമ്പ് തീപിടിത്തം: തീയണക്കുന്നതിൽ വീഴ്ചയില്ല; കെട്ടിടനിർമാണത്തിലെ അശാസ്ത്രീയത തിരിച്ചടിയായെന്ന് ഫയർഫോഴ്‌സ്

 
Taliparamba K V Complex burnt after the fire incident
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തീപിടിത്ത വിവരം ലഭിച്ച് വൈകീട്ട് 5.15-ന് തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി.
● കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫിന്റെ വിമർശനത്തിന് പരോക്ഷ മറുപടിയാണ് വിശദീകരണം.
● ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കാൻ വർഷങ്ങൾ മുൻപ് അനുവദിച്ച 16 ലക്ഷം രൂപ ചെലവഴിച്ചില്ല.
● കടകളിൽ ഫയർ എസ്റ്റിംങ്യൂഷർ സംവിധാനം ഏർപ്പെടുത്തണമെന്ന നിർദ്ദേശം അവഗണിച്ചു.

തളിപ്പറമ്പ്: (KVARTHA) തളിപ്പറമ്പിലെ തീയണക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങൾക്കോ അഗ്നിശമനസേനക്കോ ഒരു തരത്തിലുള്ള അപര്യാപ്തതയും കാര്യക്ഷമതക്കുറവും അനുഭവപ്പെട്ടിരുന്നില്ലെന്ന് അഗ്നിശമനസേനാ കേന്ദ്രങ്ങൾ അറിയിച്ചു.

സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാൻ കാരണമെന്ന് കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് തളിപ്പറമ്പിൽ പ്രതികരിച്ചിരുന്നു. ഇതിന് പരോക്ഷ മറുപടിയായിട്ടാണ് അധികൃതരുടെ വിശദീകരണം.

Aster mims 04/11/2022

വൈകിട്ട് 5.15-ന് വിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. പിന്നീടാണ് മറ്റ് യൂണിറ്റുകളിൽ നിന്ന് ഫയർഫോഴ്‌സ് കൂടുതൽ എത്തിച്ചേർന്നത്.

ജീവൻ പോലും പണയപ്പെടുത്തിയാണ് ജയ ഫാഷൻ ജ്വല്ലറിയിൽ ഓക്സിജൻ മാസ്ക് ധരിച്ച് കയറി സ്വത്തുവകകൾ പുറത്തെടുക്കാൻ സാധിച്ചതെന്നും അധികൃതർ പറയുന്നു.

തളിപ്പറമ്പ് അഗ്നിശമനനിലയത്തിന് കീഴിൽ കാക്കത്തോട്, നഗരസഭ ഓഫീസിന് സമീപം, നാടുകാണി, പട്ടുവം, ധർമ്മശാല, കൂനം, കാഞ്ഞിരങ്ങാട് എന്നിവിടങ്ങളിൽ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപ ചെലവിൽ വെള്ളം ശേഖരിക്കാനുള്ള ഫയർഹൈഡ്രന്റുകൾ സ്ഥാപിക്കാൻ വർഷങ്ങൾക്ക് മുമ്പേ തന്നെ വാട്ടർ അതോറിറ്റിക്ക് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഇത് ഇതുവരെ പ്രാവർത്തികമായിട്ടില്ല.

ഇതുകൂടാതെ നഗരത്തിൽ മാർക്കറ്റ് റോഡിലും മുതുകുട ഓയിൽ മില്ലിലും തീപിടിത്തം ഉണ്ടായപ്പോൾ തന്നെ സ്ഥാപനങ്ങളിൽ ഫയർ എസ്റ്റിംങ്യൂഷർ സംവിധാനം ഏർപ്പെടുത്തണമെന്ന് വ്യാപാരികളോട് നിർദ്ദേശിച്ചിരുന്നുവെന്ന് അഗ്നിശമനസേനാ കേന്ദ്രങ്ങൾ പറഞ്ഞു. തീ ആദ്യം പടർന്ന കെട്ടിടത്തിൽ ഫയർ എസ്റ്റിംങ്യൂഷർ ഉണ്ടായിരുന്നെങ്കിൽ വളരെ പെട്ടെന്ന് തന്നെ തീയണക്കാൻ സാധിക്കുമായിരുന്നു.

മാത്രമല്ല, കെ വി കോംപ്ലക്സ് എന്ന വ്യാപാരസമുച്ചയത്തിന്റെ അശാസ്ത്രീയമായ നിർമിതി കാരണം കെട്ടിടത്തിന് പിറകിലൂടെ എത്തി തീയണക്കാനും അഗ്നിശമനസേനക്ക് സാധിച്ചില്ലെന്നും അധികൃതർ വിശദീകരിക്കുന്നു.

അതിനിടെ, തളിപ്പറമ്പ് തീപിടിത്തത്തിൽ കടകൾ കത്തിനശിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെ വി കോംപ്ലക്സ് ഉടമ പി പി മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് കേസെടുത്തത്.

തീ പടർന്നത് കെട്ടിടത്തിന്റെ മുൻവശത്തുള്ള ട്രാൻസ്ഫോർമറിൽ നിന്നാണെന്ന സംശയമാണ് പരാതിയിൽ പറയുന്നത്. ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യാപാരികൾ പരാതിയിൽ പറയുന്നു. തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്തെ കെ വി കോംപ്ലക്സിലെ അൻപതോളം കടകളാണ് തീപിടിത്തത്തിൽ നശിച്ചത്.

ഈ വർത്ത ഷെയർ ചെയുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയുക. 

Article Summary: Taliparamba Fire Force denies inefficiency; blames unscientific building and lack of fire hydrants.

#TaliparambaFire #FireForce #KVAparana #KeralaFire #Kannur #Disaster

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script