സാഹിത്യത്തിൽ ഉൾപ്പെടെ പല സംരംഭങ്ങളിലും സ്ത്രീകൾ ഇപ്പോഴും പിന്നിൽ: പിസി ലേഖയുടെ 'പ്രപഞ്ച കഥകൾ' പ്രകാശനം ചെയ്ത് ടി പത്മനാഭൻ

 
 Image reflecting T. Padmanabhan and book release event in Kannur

Photo: Special Arrangement

ADVERTISEMENT

● കടത്തനാട്ട് മാധവിയമ്മയും മാധവിക്കുട്ടിയും അടക്കമുള്ള പ്രശസ്തരായ എഴുത്തുകാരികളെ അദ്ദേഹം അനുസ്മരിച്ചു
● അടുത്ത കാലത്തായി ധാരാളം എഴുത്തുകാരികൾ വരുന്നുണ്ടെന്നത് ആശ്വാസകരമാണെന്നും ടി പത്മനാഭൻ പറഞ്ഞു
● രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങൾ നിലനിൽക്കുന്നത് അവയുടെ സാഹിത്യ ഗുണം കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു
● ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങി

കണ്ണൂർ: (KVARTHA) ജനസംഖ്യയിൽ സ്ത്രീകൾ കൂടുതലുണ്ടെങ്കിലും പല സംരംഭങ്ങളിലും ഇപ്പോഴും അവർ പിന്നിലാണെന്ന് കഥാകൃത്ത് ടി പത്മനാഭൻ കണ്ണൂരിൽ പറഞ്ഞു. സാഹിത്യത്തിലും അങ്ങനെ തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി പിസി ലേഖയുടെ എട്ടാമത്തെ പുസ്തകമായ 'പ്രപഞ്ച കഥകൾ' എന്ന ബാലസാഹിത്യ കൃതി പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aster_MIMS

മികച്ച സാഹിത്യ കൃതികൾ നിലനിൽക്കും

അദ്ദേഹത്തിൻ്റെ കുട്ടിക്കാലത്ത് വടക്കേ അറ്റത്ത് കടത്തനാട്ട് മാധവിയമ്മയും തുടർന്ന് മാധവിക്കുട്ടിയെ പോലുള്ള പ്രശസ്തരായ എഴുത്തുകാരികൾ ഉണ്ടായിട്ടുണ്ട്. അടുത്ത കാലത്തായി ധാരാളം എഴുത്തുകാരികൾ വരുന്നുണ്ടെന്നത് ആശ്വാസകരമാണെന്നും ടി പത്മനാഭൻ പറഞ്ഞു. മികച്ച സാഹിത്യ കൃതികൾ എന്നും നിലനിൽക്കും. 

രാമായണം, മഹാഭാരതം, ഭാഗവതം, ബൈബിൾ, ഖുർആൻ എന്നിവ ഇന്നും നിലനിൽക്കുന്നത് കേവലം മതഗ്രന്ഥങ്ങളായതുകൊണ്ടല്ല. അതിൻ്റെ സാഹിത്യ ഗുണവും ജീവിത നിരീക്ഷണ വൈഭവവും കൊണ്ടുമാണ് അവ ഇന്നും നിലനിൽക്കുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പുസ്തകം ഏറ്റുവാങ്ങി അഡ്വ. മാർട്ടിൻ ജോർജ്

പ്രകാശന ചടങ്ങിൽ ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പുസ്തകം ഏറ്റുവാങ്ങി. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രമോദ് ചടങ്ങിൽ അധ്യക്ഷനായി. സംസ്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ്, സംസ്ഥാന വൈസ് ചെയർമാൻ എം പ്രദീപ് കുമാർ, എം രത്നകുമാർ, കൂക്കിരി രാജേഷ്, മനോജ് കാട്ടാമ്പള്ളി, വി വി വിജയൻ, ടി പി രാജീവൻ മാസ്റ്റർ, അനീഷ് മേനോൻ, ആനന്ദ് നാറാത്ത് എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകർത്താവ് പി സി ലേഖ മറുമൊഴിയും നൽകി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Renowned writer T. Padmanabhan released P.C. Lekha's eighth book, 'Prapancha Kathakal', in Kannur and remarked that women still lag in many fields, including literature.

#Kvartha #TPadmanabhan #MalayalamLiterature #KannurNews #PCLekha #SamskaraSahithi #MalayalamNews #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia