കഥയുടെ കുലപതിക്ക് ജന്മദിനാശംസകളുമായി കോൺഗ്രസ് നേതാക്കൾ; 97-ാം പിറന്നാൾ ആഘോഷിക്കുന്ന ടി പത്മനാഭന്റെ വസതിയിലെത്തി കേക്ക് മുറിച്ചു

 
Congress Leaders Greet Malayalam Short Story Doyen T. Padmanabhan on His 97th Birthday; Cut Cake at His Pallikunnu Residence

Photo: Special Arrangement

ADVERTISEMENT

● ടി പത്മനാഭന്റെ സന്തതസഹചാരിയായ രാമചന്ദ്രനും പത്മാവതിയും ചടങ്ങിൽ സന്നിഹിതരായിരുന്നു.
● ഈ വർഷവും ടി പത്മനാഭന്റെ ജന്മദിനാഘോഷം പയ്യന്നൂർ പോത്താങ്കണ്ടത്തെ ആനന്ദഭവനിലാണ് വിവിധ പരിപാടികളോടെ നടക്കുന്നത്.

കണ്ണൂർ: (KVARTHA) 97-ാം ജന്മദിനം ആഘോഷിക്കുന്ന കഥാകാരൻ ടി. പത്മനാഭന് ജന്മദിനാശംസകൾ നേരാൻ കോൺഗ്രസ് നേതാക്കൾ പള്ളിക്കുന്നിലെ വസതിയിലെത്തി. ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, ടി.ഒ. മോഹനൻ എം.എൽ.എ., ഡി.സി.സി. ട്രഷറർ കെ. പ്രമോദ് എന്നിവരാണ് അദ്ദേഹത്തെ സന്ദർശിച്ച് ആശംസകൾ അറിയിച്ചത്. 

Aster_MIMS

ജന്മദിന കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും നേതാക്കൾ സന്തോഷത്തിൽ പങ്കുചേർന്നു. ടി. പത്മനാഭൻ്റെ സന്തതസഹചാരിയായ രാമചന്ദ്രനും പത്മാവതിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈ വർഷവും ടി. പത്മനാഭൻ്റെ ജന്മദിനാഘോഷം പയ്യന്നൂർ പോത്താങ്കട്ടെ ആനന്ദഭവനിലാണ് വിവിധ പരിപാടികളോടെ നടക്കുന്നത്.

കഥാകാരൻ്റെ ജന്മദിന വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: Congress leaders visited Malayalam short story writer T. Padmanabhan at his residence in Pallikunnu, Kannur, to wish him on his 97th birthday. DCC President Adv. Martin George, T.O. Mohanan MLA, and DCC Treasurer K. Pramod joined the celebration by cutting a birthday cake and sharing sweets, in the presence of T. Padmanabhan's close companions Ramachandran and Padmavathi.

#Kvartha #TPadmanabhan #MalayalamLiterature #KannurNews #BirthdayWishes #Payyannur #Anandabhavan #MalayalamNews #CulturalKerala #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Vipin Kumar
Vipin Kumar

113 Articles

Tags

Share this story

wellfitindia