SWISS-TOWER 24/07/2023

Assaulted | കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപോയില്‍ സ്വിഫ്റ്റ് ഡ്രൈവറെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്ന പരാതി; 7 യുവാക്കള്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഡിപോയില്‍ ട്രാകില്‍ നിര്‍ത്തിയിട്ട കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ഡ്രൈവറെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഏഴ് യുവാക്കളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ബാബു അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

അപകടകരമായി ബസോടിച്ചുവെന്ന് ആരോപിച്ച് ഡ്രൈവറെ ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാക്കളെയാണ് പൊലീസ് വെള്ളിയാഴ്ച (10.05.2024) രാവിലെ ഡിപോ മാനേജരുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വ്യാഴാഴ്ച (09.05.2024) രാത്രി 12.15 നാണ് സംഭവം. എറണാകുളത്തുനിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസിലെ ഡ്രൈവറാണ് അതിക്രമത്തിന് ഇരയായത്. യുവാക്കള്‍ ബൈകിലെത്തി തടഞ്ഞ്, ഡ്രൈവറെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അപകടകരമായ രീതിയിലാണ് വണ്ടിയോടിക്കുന്നതെന്ന് ആരോപിച്ചാണ് യുവാക്കള്‍ ആക്രമിച്ചത്.

Assaulted | കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപോയില്‍ സ്വിഫ്റ്റ് ഡ്രൈവറെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്ന പരാതി; 7 യുവാക്കള്‍ അറസ്റ്റില്‍

താഴെചൊവ്വയിലെ കിഴുത്തള്ളി ബൈപാസിലൂടെ ബൈക് ഓടിച്ച് വരുമ്പോള്‍ അതിവേഗത്തിലെത്തിയ കെ. സ്വിഫ്റ്റ് അമിത വേഗതയിലെത്തി ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവാക്കളുടെ മൊഴി. ബൈക് യാത്രക്കാര്‍ റോഡിന് പുറത്തേക്ക് വാഹനം ഇറക്കിയതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും പറഞ്ഞു.

ശേഷം കെ. സ്വിഫ്റ്റിന്റെ പുറകെ ബൈകില്‍ പോയി യുവാക്കാര്‍ ബസ് തടയാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ ഡിപോയിലെത്തി ഡ്രൈവറെ അസഭ്യം പറയുകയും (പൊര)വീടു കാണുകയില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kannur, Kannur-News, SWIFT Bus, Driver, Assaulted, KSRTC Depot, Regional News, Police, Case, Booked, Attack, Accused, Video, Kannur News, SWIFT bus driver assaulted at KSRTC depot.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia