SWISS-TOWER 24/07/2023

Booked | ശഫ്നയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; ചൊക്‌ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

 


ADVERTISEMENT

തലശേരി: (KVARTHA) പാനൂരിനടുത്തെ പെരിങ്ങത്തൂർ പുല്ലു ക്കരയിൽ 26 വയസുകാരിയായ യുവതിയെ ഭർതൃ വീട്ടിലെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. ഇതേ തുടർന്ന്ചൊക്ളി പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കൾ നൽകിയ പരാതിയിലാണ് ചൊക്ളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പുല്ലൂക്കര കാര പൊയിലിലെ പുത്തലത്ത് വീട്ടിൽ റയീസിന്റെ ഭാര്യ പെട്ടിപ്പാലം ആശാരി പുളിക്കൽ വീട്ടിൽ ശഫ്നയെയാ(26) ഞായറാഴ്ച പുലർച്ചെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

 
Booked | ശഫ്നയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; ചൊക്‌ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു


യുവതിയുടെ മൃതദേഹം കണ്ടെത്തിയ കിണറിനോട് ചേർന്നുള്ള കുളിമുറിയിൽ നിന്നും രക്തം പുരണ്ട കത്തി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ കഴുത്തിലും കൈത്തണ്ടയിലും മുറിവുകൾ ഉള്ളതായി പൊലീസ് നടത്തിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം കബറടക്കത്തിനായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഫോറൻസിക് സർജന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ വിശദാംശങ്ങൾ കഴിയുകയുള്ളുവെന്ന് ചൊക്ളി പൊലീസ് അറിയിച്ചു. ശഫ്ന വീണു മരിച്ച കിണറ്റിനരികെയുള്ള
കുളിമുറിയിൽ നിന്നും കണ്ടെത്തിയ രക്തം പുരണ്ട കത്തി വിശദമായ ഫോറൻസിക് പരിശോധനയ്ക്കു അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച രാവിലെ ഒൻപതു മണിയോടെയാണ് ശഫ്നയെ ഭർതൃ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച്ച രാത്രി ഭർത്താവിനോടും കുടുംബാംഗങ്ങൾക്കുമൊപ്പം പെരിങ്ങത്തൂർ എക്സ്പോ കണ്ടു മടങ്ങിയെത്തിയ ശഫ്നയെ രാവിലെ ഏഴു മണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia