ജന്തർ മന്ദിറിലെ സിജെപി സമരത്തിന് പിന്തുണ; കണ്ണൂരിൽ എസ്എഫ്ഐ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു
ADVERTISEMENT
● ഗേറ്റിലും ജലപീരങ്കി വാഹനത്തിന് മുകളിലും കയറി പ്രവർത്തകർ പ്രതിഷേധിച്ചു
● റോഡിൽ കുത്തിയിരുന്ന് നടത്തിയ ധർണാ സമരം കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ് ഉദ്ഘാടനം ചെയ്തു
കണ്ണൂർ: (KVARTHA) ന്യൂഡൽഹി ജന്തർ മന്ദിറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരിൽ എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ജൂലൈ 23 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ണൂർ കാൽടെക്സിൽ നിന്നാരംഭിച്ച പ്രകടനം 1:20ന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ സമാപിച്ചു.
അഞ്ച് ഏരിയാ കമ്മിറ്റികളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇന്ത്യൻ ഭരണഘടനയുടെ മാതൃകയും ഭഗത് സിംഗിന്റെ ചിത്രവും ഏന്തിയായിരുന്നു വിദ്യാർഥികൾ സമരം നടത്തിയത്.

ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
പ്രതിഷേധക്കാർ ഹെഡ് പോസ്റ്റ് ഓഫീസിന്റെ ഗേറ്റ് മറികടക്കാനും ബാരിക്കേഡ് കീഴ്മേൽ മറിച്ചിടാനും ശ്രമിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്ന പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസിന്റെ ഗേറ്റിന് മുകളിലും പൊലീസ് ജലപീരങ്കി വാഹനത്തിന് മുകളിലും കയറി കൊടിക്കെട്ടി മുദ്രാവാക്യം മുഴക്കി.

കുത്തിയിരുന്ന് പ്രതിഷേധം
തുടർന്ന് പ്രവർത്തകർ കൊടിയേന്തി ഹെഡ് പോസ്റ്റ് ഓഫീസ് റോഡിന് മുൻപിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ധർണാ സമരം കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി ആദർശ്, സെക്രട്ടറി ജോയൽ തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്വാതി പ്രദീപൻ, കെ കെ ഗിരീഷ്, കെ പി അലിഷ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: SFI workers in Kannur clashed with police and faced water cannons during a protest march supporting the SJP agitation at Jantar Mantar in New Delhi.
#SFIProtest #KannurNews #KeralaNews #JantarMantarProtest #SJPProtest #StudentProtest #KeralaPolice #AmmuNews
