Monument | ഓർമകളുടെ തിരയിളക്കത്തിൽ പയ്യാമ്പലത്ത് സതീശൻ പാച്ചേനിക്ക് സ്മൃതികുടീരം ഉയർന്നു

 


കണ്ണൂർ: (KVARTHA) കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മനസിൽ ഓർമകളുടെ തിരയിളക്കം സൃഷ്ടിച്ചു കൊണ്ട് മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നിരവധി മഹാരഥൻമാർ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് സ്മൃതി മണ്ഡപം അനാച്ഛാദനവും പുഷ്പാർചനയും നടന്നു. സതീശൻ പാച്ചേനിയെന്ന ഊർജസ്വലനായ നേതാവിന്റെ വൈകാരികമായ ഓർമകൾ മായാതെ നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ഇല്ലാ പാച്ചേനി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെയെന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പ്രിയ നേതാവിനെ അനുസ്മരിച്ചത്.

 Monument | ഓർമകളുടെ തിരയിളക്കത്തിൽ പയ്യാമ്പലത്ത് സതീശൻ പാച്ചേനിക്ക് സ്മൃതികുടീരം ഉയർന്നു


പാച്ചേനിയെ കുറിച്ചുള്ള ഓർമകളിൽ കുടുംബാംഗങ്ങളും ബന്ധുക്കളും സഹപ്രവർത്തകരും വിതുമ്പി. പയ്യാമ്പലത്തെ സ്മൃതി മണ്ഡപം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനാച്ഛാദനം ചെയ്തു. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുൻനിര പോരാളിയും കണ്ണൂർ മുൻ ഡിസിസി പ്രസിഡണ്ടുമായിരുന്ന സതീശൻ പാച്ചേനിയുടെ ഒന്നാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് കോൺഗ്രസ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിലാണ് പുഷ്പാർച്ചന നടന്നത്. ഫൈബര്‍ഗ്ലാസിലും സിമന്റിലും കോണ്‍ക്രീറ്റിലും തീര്‍ത്ത പതിനെട്ടടി ഉയരമുള്ള സ്മാരകസ്തൂപം ശില്പി ശ്രീജിത്ത് അഞ്ചാംപീടികയാണ് നിര്‍മിച്ചത്.

കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എംപി, രാജ്മോഹൻ ഉണ്ണിത്താൻ എം പി,ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, വി എ നാരായണൻ, സോണി സെബാസ്റ്റ്യൻ, പി എം നിയാസ്, ബിന്ദു കൃഷ്ണ, ഹകീം കുന്നിൽ, ടി സിദ്ദീഖ്, ചന്ദ്രൻ തില്ലങ്കേരി, മേയർ ടി ഒ മോഹനൻ, വി ടി ബൽറാം, ഷാനിമോൾ ഉസ്മാൻ, ശമ മുഹമ്മദ്, തുടങ്ങി നിരവധി നേതാക്കളും സതീശൻ പാച്ചേനിയുടെ ഭാര്യ റീന, മകൻ ജവഹർ, മകൾ സാനിയോ, സഹോദരൻ സുരേഷ് പാച്ചേനി, മറ്റ് കുടുംബാംഗങ്ങളും നൂറ് കണക്കിന് പാർടി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു

Keywords: Payyambalam, Kannur, Congrats, President, K Sudakaran, MP Rajmohan Unnithan, Martin George, VA  Narayanan, VT Balram, T Siddique,  Satheeshan Pacheni's first death anniversary observed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia