സമസ്ത മദ്റസാ പൊതു പരീക്ഷക്കിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

 
Portrait of late Hamsa Moulavi.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവും ലത്വീഫിയ്യ ഇസ്ലാമിക് സെന്റർ കറസ്പോണ്ടന്റുമാണ്.
● 25 വർഷത്തോളം പള്ളിപ്പറമ്പ് മഹൽ ജനറൽ സെക്രട്ടറിയായിരുന്നു.
● കൊളച്ചേരി പള്ളിപ്പറമ്പ് കൈപ്പയിൽ സ്വദേശിയാണ്.

പാമ്പുരുത്തി: (KVARTHA) സമസ്ത മദ്റസാ പൊതു പരീക്ഷാ ഡ്യൂട്ടിക്കിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ചെക്കിക്കുളം നെല്ലിക്ക പാലം മദ്റസയിലെ പ്രധാന അധ്യാപകൻ കൊളച്ചേരി പള്ളിപ്പറമ്പ് കൈപ്പയിൽ സ്വദേശി ഹംസ മൗലവി (65) യാണ് മരിച്ചത്.

ശനിയാഴ്ച്ച രാവിലെ പാമ്പുരുത്തി മദ്റസയിൽ പൊതു പരീക്ഷാ ഡ്യൂട്ടിയുടെ ഭാഗമായി പൊതുനിരീക്ഷകനായി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് സംഭവം. കുഴഞ്ഞുവീണ ഹംസ മൗലവിയെ ഉടൻ തന്നെ കണ്ണൂർ കൊയിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Aster mims 04/11/2022

മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഹംസ മൗലവി. കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെന്റർ കറസ്പോണ്ടന്റ്, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കൂടാതെ, 25 വർഷത്തോളം പള്ളിപ്പറമ്പ് മഹൽ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതരായ ചേക്കൂട്ടി - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെരീഫ. സഹോദരങ്ങൾ: മഹമൂദ് ഹാജി (ലത്വീഫിയ്യ മെമ്പർ), അബ്ദുല്ല (ലത്വീഫിയ്യ മെമ്പർ), ശരീഫ, ആയിഷ.

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: Hamsa Moulavi (65), a Madrasa teacher and Muslim League leader, collapsed and died while on Samastha public exam duty at Pamburuthi, Kannur.

#Kannur #Obituary #Samastha #MadrasaTeacher #MuslimLeague #KeralaNews #HamsaMoulavi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia