Cover Released | 'പുനരുഥാനം ഭിന്നശേഷിക്കാരുടെ പോരാട്ട വീര്യങ്ങള്‍'; കവര്‍ പ്രകാശനം ചെയ്തു

 


കണ്ണുര്‍: (KVARTHA) സിറാജ് ദിനപത്രം കണ്ണൂര്‍ ബ്യൂറോ ന്യൂസ് ഫോടോഗ്രാഫര്‍ ശമീര്‍ ഊര്‍പ്പള്ളിയുടെ 'പുനരുഥാനം ഭിന്നശേഷിക്കാരുടെ പോരാട്ട വീര്യങ്ങള്‍' എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ലഫ്. കേണല്‍ ഗുര്‍മീത് സിങ് നിര്‍വഹിച്ചു. എന്റെ ജില്ല സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു ഏറ്റുവാങ്ങി. നേരത്തെ പ്രസിദ്ധീകരിച്ച ആര്‍മി കോള്‍ പുസ്തകത്തിന്റെ വെബ് സൈറ്റ് ഉദ്ഘാടനം മുന്‍ മന്ത്രി പികെ ശ്രീമതി നിര്‍വഹിച്ചു.

Cover Released | 'പുനരുഥാനം ഭിന്നശേഷിക്കാരുടെ പോരാട്ട വീര്യങ്ങള്‍'; കവര്‍ പ്രകാശനം ചെയ്തു
 
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇകെ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ് ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ്, പിവി ഭാസ്‌കരന്‍, പി മുരളി എന്നിവര്‍ സംസാരിച്ചു. സി സുനില്‍ കുമാര്‍ സ്വാഗതവും ശമീര്‍ ഊര്‍പ്പള്ളി നന്ദിയും പറഞ്ഞു. ജില്ല സാമൂഹ്യ നീതി ഓഫീസിന്റെ സഹകരണത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Keywords: 'Resurgence of the fighting spirit of the differently abled'; Cover released, Kannur, News, Released, Book, Inauguration, Website, PK Sreemathi, Book, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia