Visit | വയനാട് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഡെല്‍ഹിയിലേക്ക് മടങ്ങി

 
Narendra Modi, Wayanad, Kerala visit, Prime Minister, Delhi return, Kannur airport, Kerala disaster relief, Suresh Gopi, Arif Mohammad Khan, Pinarayi Vijayan.

Photo: Arranged

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ വയനാട്ടില്‍ നിന്ന് പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 
 

മട്ടന്നൂര്‍: (KVARTHA) വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി  നരേന്ദ്ര മോദി  കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഡെല്‍ഹിയിലേക്ക് മടങ്ങി. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ വ്യോമസേനയുടെ എയര്‍ ഇന്‍ഡ്യ വണ്‍ വിമാനത്തിലാണ് പ്രധാനമന്ത്രി ഡെല്‍ഹിയിലേക്ക് മടങ്ങിയത്. വയനാട്ടില്‍ നിന്ന് വ്യോമസേന ഹെലികോപ്റ്ററില്‍ വൈകിട്ട് 5.45നാണ് പ്രധാനമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്. 


കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ വയനാട്ടില്‍ നിന്ന് പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, ചീഫ് സെക്രടറി ഡോ. വി വേണു, ഡി ജി പി ശേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ യാത്രയാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia