Arrested | പയ്യന്നൂരിലെ റിസോര്‍ടില്‍ പണംവെച്ചു ചീട്ടുകളി; അരലക്ഷത്തിലേറെ രൂപയുമായി പത്തംഗ സംഘം പിടിയില്‍

 


കണ്ണൂര്‍: (KVARTHA) പണം വെച്ചു ചീട്ടുകളിക്കുന്നതിനിടെയില്‍ പത്തുപേരടങ്ങുന്ന സംഘം പയ്യന്നൂരില്‍ പൊലീസിന്റെ പിടിയിലായി. കളിക്കളത്തുനിന്നും 61,200 രൂപയും പിടികൂടിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ കാനായി യമുനാതീരം റിസോര്‍ടിലാണ് പൊലീസ് രഹസ്യവിവരമനുസരിച്ചു റെയ്ഡ് നടത്തിയത്.


 Arrested | പയ്യന്നൂരിലെ റിസോര്‍ടില്‍ പണംവെച്ചു ചീട്ടുകളി; അരലക്ഷത്തിലേറെ രൂപയുമായി പത്തംഗ സംഘം പിടിയില്‍

റിസോര്‍ടിലെ കോടേജില്‍ പണം വെച്ചു ചീട്ടുകളിക്കുകയായിരുന്ന ശിവദാസന്‍, സിവി രജീഷ്, വി എസ് പ്രജീഷ്, ടിവി ധനരാജ്, ജോസഫ് കുട്ടി, എവി അജയന്‍, പിജെ ബിനുജോസഫ്, നാരായണന്‍കുട്ടി നായര്‍, പിആര്‍ രാജേഷ്, ടികെ നൗഫല്‍ എന്നിവരാണ് പിടിയിലായത്.

കളിക്കളത്തില്‍ നിന്നും അരലക്ഷത്തിലേറെ രൂപയും കളിക്കാനുപയോഗിച്ച നാല്‍പത്തിനാലു സെറ്റ് ചീട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിന് പയ്യന്നൂര്‍ എസ് ഐ എംവി ഷിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords:  Playing cards at Payyanur resort; Ten-member gang arrested with more than half a lakh rupees, Kannur, News, Arrested, Police, Secret Message, Raid, Cards, Seized, Money, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia