മാനസികാസ്വാസ്ഥ്യത്തോടെ അലഞ്ഞ യുവാവിനെ പെരിങ്ങോം പോലീസ് കുടുംബത്തിനടുത്തെത്തിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മുംബൈയിലെ മുൻ അധ്യാപിക ഉൾപ്പെടെയുള്ളവർ സംസാരിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്.
● കടുക് കൃഷി ചെയ്ത് ജീവിക്കുന്ന ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്.
● ഗൂഗിൾ സെർച്ച് വഴി പോലീസ് സ്റ്റേഷന്റെ നമ്പർ കണ്ടെത്തി നാട്ടിൽ വിവരമറിയിച്ചു.
● മംഗളൂരിൽ ജോലി ചെയ്യുന്ന ഭാര്യാസഹോദരൻ എത്തി യുവാവിനെ ഏറ്റുവാങ്ങി.
● പെരിങ്ങോം സി.ഐ., എസ്.ഐ.മാർ, ഹോപ്പ് ട്രസ്റ്റിമാർ എന്നിവർ പുനഃസമാഗമത്തിന് സാക്ഷിയായി.
പിലാത്തറ: (KVARTHA) മാനസിക വിഭ്രാന്തിയോടെ മാതമംഗലം ഭാഗത്ത് അലഞ്ഞുതിരിയുന്ന നിലയിൽ പെരിങ്ങോം പോലീസ് കണ്ടെത്തി 'ഹോപ്പി'ൽ എത്തിച്ച ഹിന്ദി മാത്രം അറിയുന്ന അജ്ഞാത യുവാവിന്റെ കുടുംബത്തെ കണ്ടെത്തി തിരിച്ചയച്ചു.
ഹോപ്പിൽ വെച്ച് മുംബൈയിൽ അധ്യാപികയായിരുന്ന ഗിരിജാ ദേവിയും, ഹരിദാസും, മധുവും, ചന്ദ്രനും ചേർന്ന് ഇയാളുമായി മണിക്കൂറുകളോളം സംസാരിച്ചതിൽ നിന്നാണ് വിവരങ്ങൾ മനസ്സിലാക്കിയത്. 32 വയസ്സുകാരനായ ഇയാളുടെ പേര് ദുഗമുസുമതരി ആണെന്നും ആസാമിലെ സോണിക്പൂർ ജില്ലയിൽ ബടാഷിപ്പുർ പോസ്റ്റ് ഓഫീസ് പരിധിയിലുള്ള മൗരിജാപ്പൂർ സ്വദേശിയാണെന്നും മനസ്സിലാക്കി. നാട്ടിൽ കടുക് കൃഷി ചെയ്ത് ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് ഭാര്യയും രണ്ടു കുഞ്ഞുങ്ങളും നാട്ടിലുണ്ട്.
തുടർന്ന്, സ്ഥലം പോലീസ് സ്റ്റേഷന്റെ മൊബൈൽ നമ്പർ ഗൂഗിൾ സെർച്ചിൽ കണ്ടെത്തി വിവരങ്ങൾ പെരിങ്ങോം പോലീസ് സ്റ്റേഷൻ വഴി നാട്ടിൽ അറിയിച്ചു. നാട്ടിൽ നിന്ന് ഇപ്പോൾ മംഗളൂരിൽ പണിയെടുക്കുന്ന ഭാര്യാസഹോദരൻ ജുലുംഗ് സർ മച്ചാഹാരിയെ ഹോപ്പിലെത്തി ഇയാളെ ഏറ്റുവാങ്ങാൻ നിയോഗിക്കുകയായിരുന്നു.
സുഹൃത്ത് അമിത പത്തനക്കാരിയെ കൂട്ടി ഹോപ്പിലെത്തിയ മച്ചാഹാരി, ദുഗമുസുമതരിയെയും കൂട്ടി പെരിങ്ങോം സ്റ്റേഷനിൽ എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് യാത്രയാക്കി.
കുടുംബത്തിന്റെ പുനഃസമാഗമത്തിന് പെരിങ്ങോം സി ഐ മഹേഷ് കണ്ടമ്പത്ത്, എസ് ഐ മാരായ ജാൻസി മാത്യു, അമൽ വർഗീസ്, എ എസ് ഐ മാരായ സുധീർ കുമാർ, വിൻസെന്റ് സോബേർസ്, ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ എസ് ജയമോഹൻ, ഹോപ്പ് സെന്റർ സെക്രട്ടറി ജാക്വിലിൻ ബിന്ന സ്റ്റാൻലി, യുവ ഹോപ്പ് കോ-ഓർഡിനേറ്റർമാരായ മുഹമ്മദ് റിയാസ്, പ്രിയേഷ് ഏഴിലോട്, ഷനിൽ കെ പി എന്നിവർ സാക്ഷികളായി.
ഈ നല്ല വാർത്ത പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Peringome Police and 'Hope' center reunites mentally distressed Assamese youth, Dugamusumatari, with his family.
#PeringomePolice #HopeCenter #Reunion #Assam #KeralaPolice #GoodDeeds
