ഷാർജ ബുക്ക് ഫെയറിൽ 101 വനിതാ എഴുത്തുകാരികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുമെന്ന് പെണ്ണില്ലം പബ്ലിക്കേഷൻസ്

 
Pennillam Publications book stall at Sharjah International Book Fair.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നവംബർ 5 മുതൽ 16 വരെ ഷാർജയിലെ ഹാൾ നമ്പർ ഏഴിൽ പെണ്ണില്ലം ബുക്ക്‌സ്റ്റാൾ പ്രവർത്തിക്കും.
● കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ എഴുത്തുകാരികളുടെ കൂട്ടായ്മയാണ് പെണ്ണില്ലം.
● സംഘടനയുടെ സെക്രട്ടറി രാജി അരവിന്ദും പ്രസിഡന്റ് ജി ലേഖയുമാണ്.
● തുടക്കക്കാരികളായ എഴുത്തുകാരികളുടെ അപ്രകാശിതമായ സൃഷ്ടികളാണ് പ്രസിദ്ധീകരിക്കുന്നത്.
● 2025-ൽ ഒരു യൂട്യൂബ് ചാനലും 'സാഹിത്യവേദി' എന്ന പേരിൽ ഫെയ്‌സ്‌ബുക്ക് കൂട്ടായ്മയും ആരംഭിച്ചു.

കണ്ണൂർ: (KVARTHA) കേരളത്തിലെ വനിതാ എഴുത്തുകാരുടെ കൂട്ടായ്മയായ പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ് ഷാർജ പുസ്തകോത്സവത്തിൽ ഇക്കുറിയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നൂറ്റിയൊന്ന് പേരുടെ നൂറ്റിയൊന്ന് പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. നവംബർ അഞ്ചു മുതൽ 16 വരെയുള്ള തീയതികളിൽ ഷാർജയിൽ ഹാൾ നമ്പർ ഏഴിൽ പെണ്ണില്ലം ബുക്ക്‌സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്. 

Aster mims 04/11/2022

നവംബർ മൂന്നു മുതൽ നവംബർ 20 വരെ പെണ്ണില്ലം എഴുത്തുകാർ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുള്ള എഴുത്തുകാരികളുടെ കൂട്ടായ്മയാണ് പെണ്ണില്ലം.

കണ്ണൂർ ആസ്ഥാനമാക്കിയുള്ള സംഘടനയുടെ സെക്രട്ടറി രാജി അരവിന്ദും പ്രസിഡന്റ് ജി ലേഖയുമാണ്. 2025-ൽ പെണ്ണില്ലം ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. 'സാഹിത്യവേദി' എന്ന പേരിൽ ഫെയ്‌സ്ബുക്ക് കൂട്ടായ്മയും നിലവിൽ വന്നു. തുടക്കക്കാരികളായ എഴുത്തുകാരികളുടെ അപ്രകാശിതമായ സൃഷ്ടികളാണ് പെണ്ണില്ലം പബ്ലിക്കേഷനിലൂടെ പ്രസിദ്ധീകരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ രാജി അരവിന്ദ്, സിന്ധു എൻ ആർ, എം എ ശൈലജ, നിഷ പ്രസൂൺ എന്നിവർ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? കമൻ്റ് ചെയ്യുക. ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക

Article Summary: Pennillam Publications to launch 101 books by women writers at SIBF.

#PennillamPublications #SharjahBookFair #MalayalamLiterature #WomenWriters #BookLaunch #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script