പഴയങ്ങാടി താവത്ത് വൻ തീപ്പിടിത്തം; ആക്രി കട കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി.
● വാഹനങ്ങളിലെ ഓയിൽ ടാങ്കുകളും എണ്ണ ടാങ്കുകളും പൊട്ടിത്തെറിച്ചത് തീ പടരാൻ കാരണമായി.
● രജീഷ്, പ്രമോദ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് 'ടി വി എം സ്ക്രാപ്പ്' എന്ന സ്ഥാപനം.
● പൊളിക്കാനായി കൊണ്ടുവന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു.
● നാല് തൊഴിലാളികളാണ് തീപ്പിടിത്ത സമയത്ത് കടയിൽ ഉണ്ടായിരുന്നത്, ആളപായമില്ല.
കണ്ണൂർ: (KVARTHA) പഴയങ്ങാടി താവത്ത് ആക്രി കടയിൽ വൻ തീപ്പിടിത്തം. പഴയങ്ങാടി പുഴയോട് ചേർന്ന് നിൽക്കുന്ന ഭാഗത്തുള്ള, വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന ആക്രി കടയിലാണ് തീപ്പിടിത്തം ഉണ്ടായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് തീപ്പിടിത്തം ഉണ്ടായത്. പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
വാഹനങ്ങളുടെ ഓയിൽ ടാങ്കുകളും എണ്ണ ടാങ്കുകളും പൊട്ടിത്തെറിച്ചത് തീ പടരുവാൻ കാരണമായി. താവം സ്വദേശികളായ രജീഷ്, പ്രമോദ് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് 'ടി വി എം സ്ക്രാപ്പ്' എന്ന സ്ഥാപനം. പൊളിച്ച് നീക്കുവാനായി കൊണ്ടുവന്ന നിരവധി വാഹനങ്ങൾ തീപ്പിടിത്തത്തിൽ കത്തിനശിച്ചു.
തീപ്പിടിത്തം ഉണ്ടാകുന്ന സമയത്ത് നാല് തൊഴിലാളികളാണ് കടയിൽ ഉണ്ടായിരുന്നത്. തീപ്പിടിത്തത്തിൽ ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചതെന്ന് ഉടമ പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക, സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.
Article Summary: Massive fire at Pazhayangadi scrapyard; lakhs of loss.
#PazhayangadiFire #KannurNews #ScrapYardFire #FireAccident #KeralaNews #TVMScrap
