SWISS-TOWER 24/07/2023

Robbery | പയ്യന്നൂര്‍ പെരുമ്പയില്‍ വന്‍ കവര്‍ച; അലമാരയില്‍ സൂക്ഷിച്ച 80 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ജില്ലയില്‍ വീണ്ടും വന്‍ കവര്‍ച. പയ്യന്നൂര്‍ നഗരത്തിലെ പെരുമ്പയില്‍ വീട് കുത്തിത്തുറന്ന് 80 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പെരുമ്പ ജുമാഅത്ത് പള്ളിക്ക് പിറകുവശം താമസിക്കുന്ന വിരമിച്ച വിലേജ് ജീവനക്കാരന്‍ വലിയ പീടികയില്‍ ആമുവിന്റെ വീട്ടിലാണ് കവര്‍ച നടന്നത്.

മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. തിങ്കളാഴ്ച (20.05.2024) രാത്രിയിലായിരുന്നു സംഭവം. ആമു അസുഖബാധിതനായി കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നതിനാല്‍ ഭാര്യ സുഹ്‌റയും അദ്ദേഹത്തെ പരിചരിക്കാനായി അവിടെയായിരുന്നു.
വീട്ടിലുണ്ടായിരുന്ന ഒരു കുട്ടിയും രണ്ട് സ്ത്രീകളും മുകളിലെ നിലയിലായിരുന്നു ഉറങ്ങിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച (21.05.2024) രാവിലെയാണ് ഇവര്‍ മോഷണവിവരം അറിഞ്ഞത്.

Robbery | പയ്യന്നൂര്‍ പെരുമ്പയില്‍ വന്‍ കവര്‍ച; അലമാരയില്‍ സൂക്ഷിച്ച 80 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മൂന്ന് മുറികളിലായി അലമാരകളില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: News, Kerala, Kannur, Kannur-News, Local-News, Perumba News, Payyanur News, Theft, Accused, Police, Probe, Investigation, Regional News, Stolen, Robbery, Cupboard, Lost, 80 Sovereign, Gold, Jewelry, Payyanur: 80 Sovereign Gold Jewelry Stolen from House.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia