പയ്യന്നൂരിൽ വല്ലക്കുഴിയിൽ വീണ ഗർഭിണിയായ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 3.5 വയസ്സ് പ്രായമുള്ളതും 6 മാസം ഗർഭിണിയുമായ പശുവാണ് അപകടത്തിൽപ്പെട്ടത്.
● വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് പശു കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
● പയ്യന്നൂർ അഗ്നിരക്ഷാസേന അനിമൽ റെസ്ക്യൂ ഉപകരണങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
● സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. മുരളിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.
പയ്യന്നൂർ: (KVARTHA) തൊഴുത്തിനോട് ചേർന്നുള്ള വല്ലക്കുഴിയിൽ വീണ് എഴുന്നേൽക്കാൻ കഴിയാത്ത വിധം കുടുങ്ങിയ പശുവിനെ പയ്യന്നൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ചെറുവച്ചേരിയിൽ പി.സി. തമ്പായിയുടെ വീട്ടുപറമ്പിലെ തൊഴുത്തിലാണ് സംഭവം. മൂന്നര വയസ്സ് പ്രായമുള്ളതും ആറുമാസം ഗർഭിണിയുമായ പശുവാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെ പശു വല്ലക്കുഴിയിൽ വീണതായാണ് കരുതുന്നത്.
വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഉടമയായ തമ്പായി പശു കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞത്. ഉടൻ തന്നെ ബന്ധുക്കളുടെ സഹായത്തോടെ പശുവിനെ ഉയർത്താൻ ശ്രമിച്ചെങ്കിലും ഗർഭിണിയായ പശുവിന് സ്വയം എഴുന്നേൽക്കാൻ കഴിയാതെ വന്നതോടെ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് പയ്യന്നൂർ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അനിമൽ റെസ്ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെ അതിനൂതനമായ രീതിയിലാണ് പശുവിനെ സുരക്ഷിതമായി കുഴിയിൽ നിന്ന് പുറത്തെത്തിച്ചത്. പശുവിന് പരിക്കുകളൊന്നുമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ധനേഷ് ടി.പി., രാഹുൽ പി.പി., ജിനോ ജോൺ, രാഹുൽ ആർ. ചന്ദ്രൻ, ദിനേശൻ കെ. എന്നിവരും രക്ഷാദൗത്യത്തിൽ പങ്കാളികളായി.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: Payyannur Fire Force rescued a 6-month pregnant cow that fell into a slurry pit in Cheruvacheri on Friday morning.
#PayyannurNews #FireForce #AnimalRescue #KeralaNews #PayyannurFireStation #RescueMission #BreakingNews #KannurNews
