SWISS-TOWER 24/07/2023

Online Fraud | പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണപുരം സ്വദേശിനിക്ക് ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടമായതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ടെലഗ്രാമില്‍ ഓണ്‍ലൈന്‍ വഴി പാര്‍ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന പരസ്യം കണ്ട് പണം കൈമാറിയ കണ്ണപുരം സ്വദേശിനിയായ യുവതിക്ക് 1, 65, 000 രൂപ നഷ്ടമായതായി പരാതി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയര്‍ന്ന ലാഭം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരെ തട്ടിപ്പിനിരയാക്കുകയായിരുന്നു. തുടക്കത്തില്‍ ലാഭത്തോട് കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് പല കാരണങ്ങള്‍ പറഞ്ഞ് പണം നല്‍കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി.
Aster mims 04/11/2022

Online Fraud | പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണപുരം സ്വദേശിനിക്ക് ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടമായതായി പരാതി
 
പാര്‍ട് ടൈം ജോലി എന്ന പേരില്‍ തുടക്കത്തില്‍ നല്‍കിയ പണം ലാഭത്തോടുകൂടി തിരികെ ലഭിക്കുന്നത് കൊണ്ട് പലരും ഇതില്‍ വിശ്വസിച്ച് തട്ടിപ്പുകാര്‍ ചോദിക്കുന്ന പണം നല്‍കുന്നു. പിന്നീട് ഒരു നല്ല തുക തട്ടിപ്പുകാരുടെ കൈകളിലെത്തി പണം തിരികെ ലഭിക്കാതാകുമ്പോഴാണ് പലര്‍ക്കും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.

മറ്റൊരു പരാതിയില്‍ വ്യാജ ഹോടെല്‍ റൂം ബുകിംഗ് വെബ് സൈറ്റ് വഴി റൂം ബുക് ചെയ്ത വളപട്ടണം സ്വദേശിക്ക് 7431 രൂപയും നഷ്ടമായി. വെബ് സൈറ്റ് വഴി റൂം ബുക് ചെയ്യുകയും അതില്‍ കണ്ട ലിങ്കില്‍ പ്രവേശിച്ച് പണമടക്കുകയുമായിരുന്നു. പിന്നീട് ഹോടെലില്‍ ചെന്നപ്പോള്‍ അവര്‍ക്ക് പെയ്‌മെന്റ് ലഭിച്ചില്ലെന്ന് പറഞ്ഞ് റൂം നല്‍കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് മനസ്സിലായത്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി റൂം ബുക് ചെയ്യുന്നവര്‍ സെര്‍ച് ചെയ്ത് ലഭിക്കുന്ന വെബ് സൈറ്റിന്റെ ആധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പണം കൈമാറുക.

ഇന്‍സ്റ്റഗ്രാം, ടെലെഗ്രാം, ഫേസ് ബുക്, വാട്‌സ് ആപ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് കണ്ണൂര്‍ സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഗൂഗിള്‍ സെര്‍ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറില്‍ നിന്ന് വിളിച്ച് ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള അപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയോ, ലിങ്കില്‍ കയറാന്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ പൂര്‍ണമായും നിരസിക്കണമെന്ന് കണ്ണൂര്‍ സൈബര്‍ സിഐ സനല്‍ കുമാര്‍ അറിയിച്ചു. വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് പണം കൈമാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൈബര്‍ പൊലീസ് മുന്നറിയിപ്പുനല്‍കി.

ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ നമ്പറായ 1930 - തില്‍ വിളിച്ച് കംപ്ലയിന്റ് രെജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും സൈബര്‍ പൊലീസ് അറിയിച്ചു.

Keywords:  Online fraud by offering part-time jobs; Complaint that a native of Kannapuram lost more than Rs. 1.5 Lakh, Kannur, News, Online Fraud, Part-time Jobs; Complaint, Cyber Police, Warning, Phone Call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia