കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമയുടെ മരണം: അന്വേഷണം വേണമെന്ന് എം വി ഗോവിന്ദൻ; കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഉദ്യോഗസ്ഥരുടെ പീഡനമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.
● മരിച്ച ശേഷവും ഒന്നര മണിക്കൂർ റെയ്ഡ് തുടർന്നത് ക്രൂരതയാണെന്ന് ഗോവിന്ദൻ.
● പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
● കണ്ണൂർ പ്രസ് ക്ളബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
● മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യവസായിയാണ് സി.ജെ റോയ്.
കണ്ണൂർ: (KVARTHA) ബെംഗളൂരില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ മരണം ദൗർഭാഗ്യകരമാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. കണ്ണൂർ പ്രസ് ക്ളബ്ബിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് ഏറെ സുപരിചതനായ വ്യവസായിയാണ് സി.ജെ റോയി. അദ്ദേഹത്തിൻ്റെ മരണം റെയ്ഡിൻ്റെ മറവിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പീഡനം മൂലമാണെന്ന് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ തന്നെ ആരോപിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളെ കുറിച്ച് നേരത്തെയും ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ടെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പരിഹരിക്കാൻ കഴിയാവുന്ന പ്രശ്നങ്ങൾ മാത്രമേ റെയ്ഡിനു ശേഷവും ഉണ്ടായിരുന്നുള്ളൂ എന്നാണ് മനസ്സിലാകുന്നത്. റോയി സ്വയം വെടിവെച്ചു മരിച്ചതിനു ശേഷവും ഒന്നര മണിക്കൂർ റെയ്ഡ് തുടർന്നു വെന്നാണ് വാർത്തകളിൽ നിന്നും വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെയും രാജ്യത്തെ വ്യവസായികളോടും മറ്റുള്ളവരോടും കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻമാർ ഇതേ സമീപനം തന്നെയാണ് സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: CPM State Secretary M.V. Govindan has demanded a probe into the death of businessman C.J. Roy, alleging harassment by central agencies and criticizing their approach towards entrepreneurs.
#MVGovindan #CJRoy #ConfidentGroup #CPM #KeralaPolitics #CentralAgencies #Kannur
