ബ്രൂവറി വിഷയത്തിൽ ബാലിശമായ ചോദ്യങ്ങൾക്ക് മറുപടിയില്ല: മന്ത്രി എം ബി രാജേഷ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എലപ്പുള്ളിയിലെ മദ്യനിർമ്മാണ ഫാക്ടറിക്ക് അനുമതി നൽകിയത് സർക്കാർ നയം അനുസരിച്ച്.
● തൊഴിലവസരങ്ങൾ കൂടി പരിഗണിച്ചാണ് പദ്ധതിക്ക് അനുമതി.
● പി എം ശ്രീ പദ്ധതിയിലെ സംസ്ഥാന പങ്കാളിത്തം വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചിട്ടുണ്ട്.
● കണ്ണൂർ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിലാണ് മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്.
കണ്ണൂർ: (KVARTHA) എലപ്പുള്ളിയിലെ ബ്രൂവറി മദ്യനിർമ്മാണ ഫാക്ടറി വിഷയത്തിൽ ഓരോരുത്തരുടെയും ബാലിശമായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയില്ലെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കണ്ണൂർ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ അംഗീകരിച്ച മദ്യനയമാണ് എലപ്പുള്ളിയിൽ നടപ്പാക്കുന്നത്. ഈ കാര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ബാലിശമായ ചോദ്യങ്ങൾക്ക് മറുപടി പറയാനില്ല. 'എല്ലാവരുടെയും ബാലിശമായ ചോദ്യങ്ങൾക്ക് മറുപടി പറയാനില്ല', മന്ത്രി വ്യക്തമാക്കി.
തൊഴിലവസരങ്ങൾ കൂടി മുന്നിൽ കണ്ടാണ് ബ്രൂവറി പദ്ധതിക്ക് അനുമതി നൽകിയത്. പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ പങ്കാളികളായതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക! വാർത്ത സുഹൃത്തുക്കൾക്ക് പങ്കുവെക്കൂ.
Article Summary: Minister M B Rajesh refuses to answer 'childish questions' on Elappully brewery project.
#MBRajesh #Brewery #KeralaNews #ExciseMinister #Kannur #KeralaPolitics
