മാതമംഗലത്ത് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്


-
രാവിലെ ജോലിക്കു പോകുമ്പോഴാണ് അപകടം.
-
ഇരുവരും റോഡിലേക്ക് തെറിച്ചു വീണു.
-
നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു.
-
പോലീസ് അന്വേഷണം ആരംഭിച്ചു.
പയ്യന്നൂർ: (KVARTHA) മാതമംഗലത്ത് ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂടെ യാത്ര ചെയ്തിരുന്നയാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
കോറോം ആലക്കാട് കൊമ്പൻകുളത്തെ രജീഷ് (42) ആണ് മരിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന പൊട്ടക്കുളത്തെ അമൽ (25) പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോൺക്രീറ്റ് ജോലിക്കാരായ ഇരുവരും രാവിലെ ജോലിക്കായി മാതമംഗലം ഭാഗത്തേക്ക് വരുമ്പോൾ മാതമംഗലം പേരൂൽ റോഡിൽ വെച്ചാണ് അപകടമുണ്ടായത്.
ലോറിയുമായി കൂട്ടിയിടിച്ചതിൻ്റെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.
Article Summary: Lorry-bike collision in Matamangalam, one dead, one injured.
#RoadAccident #KeralaNews #Matamangalam #BikeAccident #FatalAccident #Payyanur