Criticized | മരിച്ചവര്‍ക്ക് രക്തസാക്ഷി സ്മാരകം നിര്‍മിച്ചതിലൂടെ ബോംബ് നിര്‍മാണം സിപിഎം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന് തെളിഞ്ഞതായി അഡ്വ. കെ ശ്രീകാന്ത്
May 18, 2024, 22:40 IST
കണ്ണൂര്‍: (KVARTHA) ബോംബ് നിര്‍മാണത്തിനിടെ മരിച്ചവര്‍ക്ക് രക്തസാക്ഷി സ്മാരകം നിര്‍മിച്ചതിലൂടെ ബോംബ് നിര്‍മാണവും അക്രമ രാഷ്ട്രീയവും സിപിഎം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നതിന്റെ ഔപചാരിക പ്രഖ്യാപനമാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു.
കണ്ണൂര്‍ ചെറ്റകണ്ടിയിലെ രണ്ട് സിപിഎം ക്രിമിനലുകള്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ നേതൃത്വം ഇപ്പോള്‍ രക്തസാക്ഷി സ്മാരകം നിര്‍മിച്ച് അതിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ തന്നെ നടത്തുന്നത് ഇരട്ടത്താപ്പാണെന്നാണ് സൂചിപ്പിക്കുന്നത്. ബോംബ് നിര്‍മിക്കുന്നതിനുള്ള പ്രോത്സാഹനം കൂടിയാണ് ഈ രക്തസാക്ഷി മണ്ഡപമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം പ്രവര്‍ത്തകര്‍ക്ക് ബോംബ് നിര്‍മിക്കാനുള്ള പരിശീലനം സിപിഎം നേതൃത്വം തന്നെ നല്‍കുകയാണ്. ബോംബ് നിര്‍മാണത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പോലെ സാമ്പത്തിക സഹായം നല്‍കുന്നു. പരുക്കേറ്റവരുടെ പൂര്‍ണ ഉത്തരവാദിത്വം സിപിഎം തന്നെ ഏറ്റെടുക്കുന്നു. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ സിപിഎമും എന്ത് നെറികെട്ട കാര്യവും ചെയ്യുമെന്നതിന്റെ തെളിവാണിതെന്നും ശ്രീകാന്ത് പറഞ്ഞു.

Keywords: Martyr's Memorial: Adv K Sreekanth Criticized CPM, Kannur, News, Martyr's Memorial, Adv K Sreekanth, Compensation, CPM, Injury, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.