Accidental Death | താഴെ ചൊവ്വയില്‍ ബൈകില്‍ ലോറിയിടിച്ച് കൊറിയര്‍ ജീവനക്കാരന്‍ മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ദേശീയ പാതയിലെ താഴെ ചൊവ്വയില്‍ ബൈകും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക് യാത്രികന്‍ മരിച്ചു. ചാലാട് പന്നേന്‍ പാറയിലെ വിസി സബിനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ സബിന്‍ ജോലിക്ക് പോകുന്നതിനിടെ റെയില്‍വേ ഗെയിറ്റിന് സമീപം ദേശീയപാതയില്‍ വച്ചാണ് അപകടം സംഭവിച്ചത്.

Accidental Death | താഴെ ചൊവ്വയില്‍ ബൈകില്‍ ലോറിയിടിച്ച് കൊറിയര്‍ ജീവനക്കാരന്‍ മരിച്ചു

തോട്ടടയില്‍ കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ് സബിന്‍. മൃതദേഹം കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Man Died in Road Accident, Kannur, News, Accidental Death, Obituary, Dead Body, Bike, Lorry, Mortuary, Postmortem, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia