മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കർണാടക സ്വദേശികളായ യാത്രക്കാർ രക്ഷപ്പെട്ടു
ADVERTISEMENT
● ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്.
● കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
● തീയും പുകയും ഉയർന്ന ഉടൻ തന്നെ യാത്രക്കാർ പുറത്തിറങ്ങിയത് വലിയ ദുരന്തം ഒഴിവാക്കി.
● ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
ഇരിട്ടി: (KVARTHA) മാക്കൂട്ടം ചുരം പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പെരുമ്പാടി ചെക്ക്പോസ്റ്റിന് സമീപത്തു വെച്ചാണ് ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ചത്. വാഹനത്തിൽ തീയും പുകയും ഉയർന്നത് കണ്ടയുടൻ തന്നെ കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.
കത്തിനശിച്ച് വാഹനം
അപകടവിവരം അറിഞ്ഞയുടൻ തന്നെ ഇരിട്ടിയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയർഫോഴ്സും പൊലീസും പ്രാഥമികമായി സംശയിക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം. 💬
Article Summary: A moving car caught fire on the Makkoottam Ghat road near the Perumbadi checkpost on Sunday around 8 PM. The passengers, who are natives of Karnataka, escaped unhurt as they quickly exited the vehicle upon noticing the smoke.
#Kvartha #MakkoottamChuram #Iritty #FireForce #CarFire #KeralaNews #MalayalamNews #PerumbadiCheckpost #KannurNews
