Criticized | അതിജീവിതയ്‌ക്കെതിരെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് യുവജന കമീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അതിജീവിതക്കെതിരെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത് മര്യാദകേടെന്ന് സംസ്ഥാന യുവജന കമീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പ്രതികരിച്ചു.

വിചാരണയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ വരരുത്. ഇത്തരം രീതി പിന്തുടരുന്നത് അക്രമികള്‍ക്ക് വളം വയ്ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കണമെന്നും ഗുണ്ടകളെ വരെ മാധ്യമങ്ങള്‍ ചര്‍ചയ്ക്ക് വിളിക്കുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും അത്തരം രീതി അപകടകരമാണെന്നും യുവജന കമീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ യുവജന സമൂഹം ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Aster_MIMS

Criticized | അതിജീവിതയ്‌ക്കെതിരെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് യുവജന കമീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍


Keywords: M Shajar Criticized Media Persons, Kannur, News, M Shajar, Criticized, Media Persons, Dowry, Meeting, Allegation, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia