ലോറി മറിഞ്ഞ് സഹഡ്രൈവർക്ക് പരിക്ക്; ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു


● പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്.
● ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
● ഗുജറാത്തിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ്.
● പോലീസ്, ഫയർഫോഴ്‌സ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കണ്ണൂർ: (KVARTHA) കണ്ണൂർ-തലശ്ശേരി 66-ാം ദേശീയപാതയിലെ താഴെ ചൊവ്വ തൊഴുക്കിലെ പീടികയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
ലോറിയിലെ സഹഡ്രൈവർ അഖിലിനാണ് പരിക്കേറ്റത്. റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും ഒരു തുന്നൽ കടയും തകർത്താണ് ലോറി നിന്നത്. സമീപത്തുള്ള സ്വകാര്യ ലാബിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഗുജറാത്തിൽ നിന്നും എറണാകുളത്തേക്ക് തുണി, പപ്പടം, പെയിന്റ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ബാരലുകൾ തുടങ്ങിയ ചരക്കുകളുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് എതിർഭാഗത്തേക്ക് മറിഞ്ഞത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ താഴെ ചൊവ്വ ഗേറ്റ് വഴി കണ്ണൂർ സിറ്റി റോഡിലൂടെ കണ്ണൂർ നഗരത്തിലേക്ക് തിരിച്ചുവിട്ടു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഗതാഗതം പൂർവസ്ഥിതിയിലായത്.
കണ്ണൂർ സിറ്റി, ടൗൺ പോലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.
Article Summary: Lorry overturns on Kannur highway, injuring co-driver and damaging property.
#KannurAccident #LorryAccident #RoadSafety #KeralaNews #Thalassery #TrafficJam