ലഹരി വിരുദ്ധ പ്രചാരണം: കെ യു ഡബ്ല്യു ജെ 'ബ്രേക്കിംഗ് ഡി' പദ്ധതിക്ക് കണ്ണൂരിൽ തുടക്കം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജില്ലയിലെ 1200 ലൈബ്രറികളിൽ ക്യു ആർ കോഡ് ഏർപ്പെടുത്തും.
● ഡോ. വി ശിവദാസൻ എം പി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
● കണ്ണൂർ പ്രസ് ക്ലബ്ബിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
● കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ആമുഖ ഭാഷണം നടത്തി.
● എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സതീഷ് കുമാർ മുഖ്യാതിഥിയായിരുന്നു.
കണ്ണൂർ: (KVARTHA) കേരള പത്രപ്രവർത്തക യൂണിയൻ്റെ ലഹരി വിരുദ്ധ പ്രചാരണ പദ്ധതിയായ 'ബ്രേക്കിംഗ് ഡി' യുടെ കണ്ണൂർ ജില്ലാതല വ്യാപന പരിപാടി പ്രസ് ക്ലബ്ബിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ച്, ജില്ലയിലെ 1200 ലൈബ്രറികളിൽ ക്യു ആർ കോഡ് ഏർപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം ഡോ. വി ശിവദാസൻ എം പി നിർവഹിച്ചു.
കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് സി സുനിൽ കുമാർ അധ്യക്ഷനായി. കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ആമുഖ ഭാഷണം നടത്തി. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സതീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. ഗ്രന്ഥാലയങ്ങളിൽ സ്ഥാപിക്കാനുള്ള ക്യു ആർ കോഡ്, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ സംസാരിച്ചു.
കെ യു ഡബ്ല്യു ജെ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വിജേഷ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പ്രശാന്ത് പുത്തലത്ത്, ജസ്ന ജയരാജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ കെ സതീശൻ നന്ദിയും പറഞ്ഞു.
കേരള പത്രപ്രവർത്തക യൂണിയൻ്റെ ലഹരി വിരുദ്ധ പദ്ധതിയെക്കുറിച്ചുള്ള ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: KUWJ's 'Breaking D' anti-drug campaign was inaugurated in Kannur, featuring a QR code system in 1200 libraries.
#BreakingD #AntiDrugCampaign #KUWJ #KannurNews #KeralaLibraries #Laharivirodham
