മാനേജ്‌മന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണം: റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

 
Kerala Women's Commission Adalath in Kannur
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ദിവസ വേതനത്തിൽ നിയമിക്കുന്ന അധ്യാപികമാർ ചൂഷണം നേരിടുന്നു.
● സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരാതികൾ കൂടിവരുന്നു.
● കണ്ണൂരിൽ നടന്ന അദാലത്തിൽ 65 പരാതികൾ പരിഗണിച്ചു.
● പരിഗണിച്ച പരാതികളിൽ 15 എണ്ണം തീർപ്പാക്കി.
● അഞ്ച് പരാതികൾ പോലീസ് റിപ്പോർട്ടിനായി വിട്ടു.
● പുതിയതായി ആറ് പരാതികൾ കമ്മീഷന് ലഭിച്ചു.

കണ്ണൂർ: (KVARTHA) മാനേജ്‌മന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിൽ ചൂഷണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ പി സതീദേവി പറഞ്ഞു. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന കമ്മീഷൻ അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി സതീദേവി.

Aster mims 04/11/2022

മാനേജ്‌മന്റ് സ്കൂളുകളിൽ ദിവസ വേതനത്തിൽ നിയമിക്കുന്ന അധ്യാപികമാർ കടുത്ത തൊഴിൽ ചൂഷണവും നീതിനിഷേധവും നേരിടുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ കമ്മീഷന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ചെയർപേഴ്സൺ പറഞ്ഞു.

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരാതികൾ അനുദിനം കൂടി വരികയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ, ട്രേഡിങ്ങ്, വായ്‌പകൾ എന്നിവയിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായതായുള്ള പരാതികൾ സംസ്ഥാനത്തൊട്ടാകെയുണ്ട്. മതിയായ രേഖകളില്ലാത്ത ഇടപാടുകൾ സംബന്ധിച്ച പരാതികളിൽ കമ്മീഷന് പരിമിതിയുണ്ടെന്നും അഡ്വ പി സതീദേവി കൂട്ടിച്ചേർത്തു.

കമ്മീഷൻ അദാലത്തിൽ 65 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 15 എണ്ണം തീർപ്പാക്കി. അഞ്ചു പരാതികൾ പോലീസ് റിപ്പോർട്ടിന് വിട്ടു. രണ്ടു പരാതികൾ ജാഗ്രത സമിതിക്കും മൂന്ന് പരാതികൾ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്കും കൈമാറി. 40 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി ആറ് പരാതികൾ ലഭിക്കുകയും ചെയ്തു.

വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ പി കുഞ്ഞയിഷ, അഡ്വ കെ എം പ്രമീള, കൗൺസിലർ അശ്വതി രമേശൻ എന്നിവരും അദാലത്തിൽ പരാതികൾ പരിഗണിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഷെയർ ചെയ്യുക 

Article Summary: Women's Commission seeks report on labor exploitation in management educational institutions after receiving multiple complaints.

#KeralaWomenCommission #LaborExploitation #EducationalInstitutions #P_SathiDevi #KannurAdalath #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia