SWISS-TOWER 24/07/2023

ലഹരിക്ക് അടിമയാക്കി കുട്ടികളെ വിൽപനയ്ക്ക് ഉപയോഗിച്ച യുവാവ് പിടിയിൽ

 
Seized narcotic pills in Kannur drug trafficking case.
Seized narcotic pills in Kannur drug trafficking case.

Photo: Arranged

ADVERTISEMENT

● 71 നിട്രോസൻ, 99 ട്രംഡോൾ ഗുളികകൾ കണ്ടെടുത്തു.
● സോഷ്യൽ മീഡിയ വഴിയാണ് വില്പന നിയന്ത്രിച്ചിരുന്നത്.
● നിരവധി വിദ്യാർത്ഥികൾ ഇയാളെ തേടിയെത്തിയിരുന്നു.

കണ്ണൂർ:(KVARTHA)  പഴയങ്ങാടിയിൽ മയക്കുമരുന്നു ഗുളികകളുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പി. ഫിറാഷ് (33) ആണ് പിടിയിലായത്. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പി. സന്തോഷ് കുമാറും സംഘവും പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 71 നിട്രോസൻ ഗുളികകളും 99 ട്രംഡോൾ ഗുളികകളും കണ്ടെടുത്തു.

Aster mims 04/11/2022

മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഗുളികകൾ വിൽക്കാൻ ഫിറാഷ് ആളുകളെ നിയോഗിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ വില്പന നിയന്ത്രിക്കുന്നത്. നിരവധി യുവാക്കളും യുവതികളും ഇയാളെ തേടിയെത്താറുണ്ടായിരുന്നു.

ഡോക്ടർമാരുടെ വ്യാജ മരുന്ന്ചീട്ട് ഉണ്ടാക്കിയാണ് ഇയാൾ പല സ്ഥലങ്ങളിൽ നിന്നും മയക്കുമരുന്ന് ഗുളികകൾ എത്തിച്ചിരുന്നത്. ആഡംബര കാറുകളിലാണ് ഈ ഗുളികകൾ കുട്ടികൾക്കും മറ്റും എത്തിച്ചു നൽകിയിരുന്നത്. ആദ്യം പണം വാങ്ങാതെ നൽകുകയും പിന്നീട് ലഹരിക്ക് അടിമകളാക്കി കുട്ടികളെ വില്പനയ്ക്ക് ഉപയോഗിക്കുകയുമാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു.

ഫിറാഷ് പിടിയിലായതറിയാതെ നിരവധി യുവാക്കളും യുവതികളും മയക്കുമരുന്നിനായി ഇയാളുടെ ഫോണിലേക്ക് വിളിച്ചിരുന്നതായും എക്സൈസ് പറഞ്ഞു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് എക്സൈസിന് ഫിറാഷിനെ പിടികൂടാൻ കഴിഞ്ഞത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.പി. സർവജ്ഞൻ, കെ. രാജീവൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വി.പി. ശ്രീകുമാർ, പി.പി. രജിരാഗ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സനീബ, കെ. അമൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


ലഹരി മാഫിയയുടെ ഈ രീതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: A youth named P. Firash (33) was arrested in Pazhayangadi, Kannur, by the Excise department with narcotic pills. He allegedly used social media to sell drugs to school and college students, first making them addicts and then using them for further drug peddling. He used fake prescriptions to obtain the drugs.

#DrugMafia, #Kannur, #YouthArrested, #Narcotics, #ChildExploitation, #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia