Attack | ആറളം ഫാമില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ഇരുചക്ര വാഹനം ചവുട്ടി തകര്‍ത്തു
May 12, 2024, 21:30 IST
കണ്ണൂര്‍: (KVARTHA) കണ്ണൂരിന്റെ മലയോര പ്രദേശമായ ആറളം ഫാം പരിധിയില്‍ വീണ്ടും കാട്ടാനയുടെ അക്രമം. ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്നവര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ഇവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഉടനെ ആന ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് തകര്‍ത്തു.
ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആറളം കാര്‍ഷിക ഫാമിലെ രണ്ടാം ബ്ലോകിലെ കൃഷിയിടത്തില്‍ നിന്നും ബുള്ളറ്റില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴ്പ്പള്ളി വട്ടപ്പറമ്പ് സ്വദേശി സാദത്ത്, പന്ത്രണ്ടാം ബ്ലോകിലെ താമസക്കാരനായ സുകേഷ് എന്നിവരാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്. ചിഹ്നം വിളിച്ച് ഓടിവന്ന കാട്ടാന ഇവരുടെ ബുള്ളറ്റിന് നേരെ തിരിയുകയായിരുന്നു.
ഇതോടെ ഇരുവരും ബുള്ളറ്റില്‍ നിന്നും ഇറങ്ങി ഓടി കാട്ടാനയുടെ ആക്രമത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് പുനരധിവാസ മേഖലയിലെ താമസക്കാരനായ വൈഷ്ണവിനെ കാട്ടാന ആക്രമിച്ച സ്ഥലത്തിന് സമീപത്ത് വച്ച് തന്നെയാണ് ഇവര്‍ക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായത്.
ആറളം ഫാമില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വനപാലകര്‍ കാട്ടാനയെ വനത്തിലേക്ക് തുരത്തി വരികയാണ്. ഇതിനിടെയില്‍ കഴിഞ്ഞ ദിവസം വനപാലകര്‍ സഞ്ചരിച്ച ജീപിന് നേരെയും കാട്ടാന ആക്രമിക്കുന്നതിനായി കുതിച്ചെത്തിയിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.

Keywords: Kannur: Wild elephant throw bullet in Aralam farm rehabilitation area, Kannur, News, Wild Elephant, Attack, Bullet, Forest, Jeep, Sukesh, Sadath, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.