കണ്ണൂർ സർവകലാശാല വിസി സംഘപരിവാറിനായി ഏകപക്ഷീയ ഭരണം നടത്തുന്നു; ആരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ

 
Syndicate members addressing the press meet

Photo: Special Arrangement

ADVERTISEMENT

● ഡോ. എ. പ്രവീണിന്റെ നിയമനത്തിൽ ഗുരുതരമായ അഴിമതി ആരോപണം
● മുൻ സർവകലാശാലയിൽ പ്രവീണിനെതിരെ ലൈംഗികാരോപണങ്ങൾ നിലവിലുണ്ടെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ
● സംഘപരിവാറിനെ പ്രീണിപ്പിക്കാനാണ് വൈസ് ചാൻസലർ ശ്രമിക്കുന്നതെന്ന് വിമർശനം

കണ്ണൂർ: (KVARTHA) കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിനെ ഇരുട്ടിൽ നിർത്തി വൈസ് ചാൻസലർ സംഘപരിവാറിനായി ഏകപക്ഷീയമായ ഭരണം നടത്തുകയാണെന്ന് സിൻഡിക്കേറ്റ് അംഗം എൻ സുകന്യ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർ തുടർച്ചയായി ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനങ്ങൾ സ്വീകരിക്കുകയാണ്. പുതിയ സിൻഡിക്കേറ്റ് നിലവിൽ വരാത്ത സാഹചര്യത്തിൽ പഴയ സിൻഡിക്കേറ്റ് ഇതുവരെ പിരിച്ചുവിട്ടിട്ടില്ല. എന്നാൽ ഈ സിൻഡിക്കേറ്റിനെ വിളിച്ചു ചേർത്ത് അറിയിക്കാതെയാണ് വൈസ് ചാൻസലർ പ്രവർത്തിക്കുന്നത്.

Aster mims 04/11/2022

നിയമനങ്ങളിൽ അഴിമതി

ബോർഡ് ഓഫ് സ്‌റ്റഡീസ് ലിസ്റ്റ് ബോധപൂർവം വൈകിപ്പിക്കുകയും ചട്ടങ്ങൾ ലംഘിച്ച് മറ്റാരോ തയ്യാറാക്കിയ ലിസ്റ്റിന് ചാൻസലറുടെ അനുമതി വാങ്ങുകയും ചെയ്തിരുന്നു. ഒരു വർഷത്തെ താൽക്കാലിക ഡെപ്യൂട്ടേഷനിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറായി വന്ന സംഘപരിവാർ അനുകൂലിയായ ഡോ എ പ്രവീണിനെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെൻ്റർ ഡയറക്ടറായി നിയമിച്ചതിൽ ഗുരുതരമായ അഴിമതിയുണ്ട്. ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഡെപ്യൂട്ടേഷൻ കാലാവധി മൂന്ന് വർഷമായി നീട്ടിയതിന് പിന്നിലും ദുരൂഹതയുണ്ട്.

ഡോ എ പ്രവീണിനെതിരെ ആരോപണം

നിലവിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറായ ഡോ പ്രവീണിനെതിരെ നേരത്തെ ജോലി ചെയ്ത പോണ്ടിച്ചേരി സർവകലാശാലയിൽ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് വിദ്യാർഥിനികൾ ഉൾപ്പെടെ നൽകിയ നിരവധി പരാതികളും പൊലീസ് കേസുകളും നിലവിലുണ്ട്. 

2025-ലെ ഒരു അച്ചടക്ക നടപടിയിൽ നിന്നും രക്ഷപ്പെട്ടാണ് ഇയാൾ കണ്ണൂർ സർവകലാശാലയിലേക്ക് മാറിയതെന്നും എൻ സുകന്യ ആരോപിച്ചു. കളങ്കിതനായ ഈ ഉദ്യോഗസ്ഥനെ കൂട്ടി വൈസ് ചാൻസലർ ഗവർണറെ കാണാൻ പോയത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണെന്നും സുകന്യ പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രമോദ് വെള്ളച്ചാൽ, എ അശോകൻ മാസ്റ്റർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Kannur University Syndicate members have accused the Vice-Chancellor of bypassing the Syndicate to run a unilateral, pro-Sangh Parivar administration.

#KannurUniversity #ViceChancellor #SyndicateMembers #KeralaNews #KannurNews #SanghParivar #HigherEducation #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia