ഒഴുക്കിൽ വിരിഞ്ഞ പൂക്കളം: സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക് ക്ലബിന്റെ ഓണാഘോഷം ശ്രദ്ധേയമായി


● കുട്ടികൾക്കായി സൗഹൃദ നീന്തൽ മത്സരങ്ങൾ നടത്തി.
● വിവിധ കലാപരിപാടികളും പായസ വിതരണവും ഉണ്ടായിരുന്നു.
● ക്ലബ്ബ് സൗജന്യ നീന്തൽ പരിശീലനം നൽകുന്നുണ്ട്.
● പരിശീലകരും പഠിതാക്കളും ആഘോഷത്തിൽ പങ്കെടുത്തു.
കണ്ണൂർ: (KVARTHA) പള്ളിക്കുന്നിലെ സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നീന്തൽക്കുളത്തിൽ ഒഴുകുന്ന പൂക്കളമൊരുക്കി ഓണാഘോഷം ശ്രദ്ധേയമായി. ക്ലബ് സൗജന്യ നീന്തൽ പരിശീലനം നൽകുന്ന തയ്യിൽ കുളത്തിലാണ് ഓണാഘോഷത്തോടനുബന്ധിച്ച് വേറിട്ട പൂക്കളമൊരുക്കിയത്.

പഠിതാക്കൾ, നീന്തൽ പഠിച്ചവർ, നീന്താനെത്തുന്നവർ, പരിശീലകർ എന്നിവരുടെ കൂട്ടായ്മയിലാണ് ഓണാഘോഷവും ജലോപരിതലത്തിൽ ഒഴുകുന്ന പൂക്കളവും ഒരുക്കിയത്. കുട്ടികൾക്കായുള്ള സൗഹൃദ നീന്തൽ മത്സരങ്ങൾ, വിവിധ കലാപരിപാടികൾ, പായസ വിതരണം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
ക്ലബ് പ്രസിഡൻ്റ് അഡ്വ. വിനോദ് രാജ്, സെക്രട്ടറി ജയ്ദീപ് ചന്ദ്രൻ, രാജേഷ് തയ്യിൽ, കൃഷ്ണപ്രവീൺ, സിന്ധു സുജിത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഈ വേറിട്ട ഓണാഘോഷത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: A unique Onam celebration with a floating pookalam in a swimming pool in Kannur.
#Onam #Pookalam #Kannur #Kerala #OnamCelebration #SwimmingPool