'ഉദ്യോഗസ്ഥർക്ക് നൽകേണ്ട പണമാണെന്ന് ആരോപിച്ച് ആളുകളുടെ കയ്യിൽ നിന്ന് സംഖ്യ ബലമായി പിടിച്ചുവാങ്ങി'; 60,000 രൂപയോളം കൊള്ളയടിച്ചെന്ന് അസോസിയേഷൻ ഭാരവാഹികൾ

 
 Auto Consultants Association members at a press conference in Kannur
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അറുപതിനായിരം രൂപയ്ക്ക് മുകളിൽ ഇത്തരത്തിൽ പിടിച്ചെടുത്തുവെന്നും കണക്കോ രസീതോ നൽകിയില്ലെന്നും യൂണിയൻ.
● കോഴിക്കോട് നിന്നുള്ള ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
● മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പുറത്തുനിന്നുള്ളവരിൽ നിന്ന് പോലും പണം പിടിച്ചെടുത്തു.
● പിടിച്ചെടുത്ത സംഖ്യ തിരികെ നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരവുമായി മുന്നോട്ട് പോകും.
● ജില്ലാ സെക്രട്ടറി സി പി സുധീർ, പ്രസിഡണ്ട് സജീവൻ അടക്കമുള്ളവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കണ്ണൂർ: (KVARTHA) ഈ കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ ആർടി ഓഫീസ് പരിസരത്തെ ഓട്ടോ കൺസൾട്ടൻസുമാരുടെ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധന തികച്ചും നാടകമായിരുന്നെന്നും ഇത് ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ സമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും ആൾ കേരള ഓട്ടോ കൺസൾട്ടൻസ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) യൂണിയൻ ഭാരവാഹികൾ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Aster mims 04/11/2022

പല ആവശ്യങ്ങൾക്കായുള്ള ഫീസും ടാക്സുമടക്കാനുള്ള തുകയുമായി സ്ഥാപനങ്ങൾക്ക് പുറത്ത് നിന്നിരുന്ന ആളുകളുടെ പക്കൽ നിന്നും സംഖ്യ ബലമായി പിടിച്ചുവാങ്ങി ഉദ്യോഗസ്ഥർക്ക് നൽകേണ്ട പൈസയാണെന്ന് ആരോപിച്ച് വിജിലൻസ് കൊണ്ടുപോയെന്നാണ് യൂണിയൻ ആരോപിക്കുന്നത്. വിജിലൻസിന്റെ ഈ നടപടിയിൽ കേരള ഓട്ടോ കൺസൾട്ടന്റ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ശക്തമായി പ്രതിഷേധിച്ചു.

അകാരണമായി പിടിച്ചെടുത്ത സംഖ്യ തിരിച്ചുനൽകാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരപരിപാടികളുമായി സംഘടനയ്ക്ക് മുന്നോട്ട് പോകേണ്ടിവരുമെന്ന് ജില്ലാ സെക്രട്ടറി സി പി സുധീർ പറഞ്ഞു. കോഴിക്കോട് നിന്നുള്ള വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൂന്ന് ജില്ലകളിലെ ആർടി ഓഫീസുകളിൽ റെയ്ഡ് നടത്തിയത്.

മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആർടി ഓഫീസിന് പുറത്തുള്ളവരിൽ നിന്ന് പോലും മറ്റു ആവശ്യങ്ങൾക്കായി കരുതിവെച്ച സംഖ്യകൾ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത് ഏകദേശം അറുപതിനായിരം രൂപയ്ക്ക് മുകളിൽ ഇങ്ങനെ കൊള്ളയടിച്ചിട്ടുണ്ട്. ഇതിനുള്ള കണക്കോ രസീതോ നൽകിയിട്ടില്ലെന്നും യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി.

അംഗീകാരമുള്ള ഓട്ടോ കൺസൾട്ടൻറുമാർക്ക് പ്രവർത്തിക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും യൂണിയൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് സജീവൻ, രാജൻ മാണിക്കോത്ത്, എൻ കെ മോഹനൻ, മധുസൂദനൻ എന്നിവരും പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവെക്കൂ 

Article Summary: Auto consultants allege Vigilance raid at Kannur RTO was a 'drama' to defame workers.

#KannurRTO #VigilanceRaid #AutoConsultants #CITU #KeralaNews #Protest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script