SWISS-TOWER 24/07/2023

കണ്ണൂർ കോർപറേഷനിൽ സൈറൺ മുഴങ്ങും; കലക്ടറുടെ ഉത്തരവ് തള്ളി മേയർ

 
Exterior view of Kannur Corporation office building.
Exterior view of Kannur Corporation office building.

Photo: Special Arrangement

ADVERTISEMENT

● കലക്ടറുടേത് അധികാര ദുർവിനിയോഗമാണെന്ന് അംഗങ്ങൾ ആരോപിച്ചു.
● പരാതി നൽകിയതാരെന്ന് വെളിപ്പെടുത്തണമെന്ന് മേയർ ആവശ്യപ്പെട്ടു.
● സൈറൺ ദുരന്തമെന്ന് പറഞ്ഞ കലക്ടറാണ് യഥാർത്ഥ ദുരന്തമെന്ന് മുൻ മേയർ.

കണ്ണൂർ: (KVARTHA) കോർപറേഷനിൽ സമയം അറിയിക്കുന്നതിനായി മുഴക്കിയിരുന്ന സൈറൺ ഒഴിവാക്കണമെന്ന കണ്ണൂർ കലക്ടർ അരുൺ കെ. വിജയന്റെ ഉത്തരവിനെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷവിമർശനം. 

തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചവരെ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ കലക്ടറുടെ ഉത്തരവിനെ നഖശിഖാന്തം എതിർക്കുകയും വിമർശിക്കുകയും ചെയ്തു. കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് പോലീസിന് നിർദേശം നൽകിയ ഡി.ഐ.ജി ക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു.

Aster mims 04/11/2022

കലക്ടറുടെ നിലപാട് കോർപറേഷന്റെ പരമാധികാരത്തിൽ കൈകടത്തുന്ന ധിക്കാരപരമായ നടപടിയാണെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ പൊതുവികാരം ഏറ്റെടുത്തുകൊണ്ട്, കോർപറേഷൻ കാര്യാലയത്തിൽനിന്ന് ഇനിയും സൈറൺ മുഴങ്ങുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ യോഗത്തെ അറിയിച്ചു. 

കലക്ടർ നടത്തിയത് അധികാര ദുർവിനിയോഗമാണ്. ആരെങ്കിലും രേഖാമൂലം പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് കൈമാറണം. പരാതിക്കാരനെ കലക്ടറുടെ സാന്നിധ്യത്തിൽ കോർപറേഷൻ കാര്യാലയത്തിൽ വിളിച്ചുവരുത്തുമെന്നും മേയർ അറിയിച്ചു.

‘കോർപറേഷൻ മുഴക്കുന്ന സൈറൺ ദുരന്തമാണെന്ന് പറഞ്ഞ കലക്ടറാണ് ഏറ്റവും വലിയ ദുരന്തം’ എന്ന് മുൻ മേയർ ടി.ഒ. മോഹനൻ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കുറ്റപ്പെടുത്തി. ‘എന്താണ് ദുരന്തമെന്ന് കലക്ടർക്കറിയില്ല. ഇത്രമാത്രം വകതിരിവില്ലാത്ത ഒരാൾ കലക്ടർ പദവിയിൽ ഇരിക്കാൻ അർഹനല്ല’ എന്നും മോഹനൻ പറഞ്ഞു. 

കോർപറേഷൻ ഭരണഘടനാ സ്ഥാപനമാണെന്ന് കലക്ടർ മറന്നു. മേയർക്ക് അറിയിപ്പ് നൽകാതെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സൈറൺ പരിശോധിക്കാനെത്തിയത്. ഇത് ഗൂഢാലോചനയാണെന്നും സൈറൺ സംവിധാനം തുടരണമെന്നും ടി.ഒ. മോഹനൻ ആവശ്യപ്പെട്ടു.

ഉന്നത ഉദ്യോഗസ്ഥർ നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന് ഭരണകക്ഷി അംഗമായ കെ.പി. അബ്ദുൾ റസാഖ് പറഞ്ഞു. പേയിളകിയ തെരുവുനായ്ക്കളെ വെടിവെച്ച് കൊല്ലാൻ ഉത്തരവിടാത്ത കലക്ടറാണ് സൈറൺ മുഴക്കുന്നത് തടയാൻ ഉത്തരവിട്ടതെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു ചൂണ്ടിക്കാട്ടി. 

കണ്ണൂർ നഗരത്തിലെ ജനങ്ങളെ സമയം ഓർമ്മപ്പെടുത്തുന്ന സൈറൺ യന്ത്രം നിർത്തലാക്കാൻ സാധ്യമല്ലെന്നും, ഇതിൽ പോലീസിനെ ഇടപെടുവിപ്പിച്ച ഡി.ഐ.ജി.ക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും സുരേഷ് ബാബു പറഞ്ഞു. 

ചരിത്രപരമായ ദൗത്യം നിറവേറ്റുന്ന സൈറൺ ഇല്ലാതാക്കാൻ കലക്ടർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ഡെപ്യൂട്ടി മേയർ അഡ്വ. ഇന്ദിര കുറ്റപ്പെടുത്തി.

കണ്ണൂർ കോർപറേഷനിലെ സൈറൺ വിവാദത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുകയും സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുകയും ചെയ്യുക.


Article Summary: Kannur Mayor rejects Collector's order to stop siren, vows to continue.

#Kannur #Corporation #SirenControversy #Mayor #Collector #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia