എ സി ബസ് ഷെൽട്ടറിൽ പൊതുജനങ്ങൾക്ക് മൊബൈൽ ചാർജിംഗ്, കുടിവെള്ളം, മ്യൂസിക് സൗകര്യങ്ങൾ

 
 Kannur Corporation new solar AC bus shelter inauguration
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
● കൂൾവെൽ ടെക്നിക്കൽ സർവീസസ് & ഫെസിലിറ്റി മാനേജ്‌മെൻ്റ് ആണ് സ്പോൺസർഷിപ്പ് നൽകിയത്.
● 45 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക ഷെൽട്ടർ യാഥാർഥ്യമാക്കിയത്.
● 12 പേർക്കുള്ള ഇരിപ്പിടവും ബസ് സമയ വിവരങ്ങളും ഷെൽട്ടറിൽ ഒരുക്കിയിട്ടുണ്ട്.
● ദിവസവും രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ എ.സി. പ്രവർത്തിക്കും.

കണ്ണൂർ: (KVARTHA) കോർപ്പറേഷന്റെ കീഴിൽ കേരളത്തിലെ ആദ്യത്തെ സോളാർ, ഹൈബ്രിഡ് എ സി ബസ് കാത്തിരിപ്പ് കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്നുനൽകി. കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസ് സ്റ്റേഷന് മുൻവശം നടന്ന ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു.

Aster mims 04/11/2022

കൂൾവെൽ ടെക്നിക്കൽ സർവീസസ് & ഫെസിലിറ്റി മാനേജ്‌മെന്റിന്റെ സ്പോൺസർഷിപ്പിലാണ് ബസ് ഷെൽട്ടർ നിർമ്മിച്ചിട്ടുള്ളത്. 45 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് ഷെൽട്ടർ യാഥാർഥ്യമാക്കിയത്.

ഷെൽട്ടറിൽ പൊതുജനങ്ങൾക്ക് മൊബൈൽ ചാർജിംഗ്, കുടിവെള്ളം, മ്യൂസിക്, എന്നിവയും ക്യാമറ, ടി വി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 പേർക്കുള്ള ഇരിപ്പിടമാണ് ഷെൽട്ടറിനകത്ത് ഒരുക്കിയിട്ടുള്ളത്. 

അഗ്നി സുരക്ഷാ സംവിധാനം, ബസ് സമയ വിവരങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് എ സി പ്രവർത്തിക്കുക.

വികസനത്തിന്റെ പാതയിൽ മുന്നേറുന്ന കണ്ണൂർ കോർപറേഷന് ഏറെ അഭിമാനിക്കാൻ പറ്റുന്ന ഒരു സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് മേയർ പറഞ്ഞു. നിരവധി പ്രവർത്തികൾ പൂർത്തീകരണ ഘട്ടത്തിലാണ്. നഗരസൗന്ദര്യവൽകരണത്തിന്റെ ഭാഗമായുള്ള നടപ്പാത നിർമ്മാണവും കൈവരി സ്ഥാപിക്കലും നടന്നുകൊണ്ടിരിക്കുന്നു. ഒരുപാട് വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. കണ്ണൂരിന്റെ മുഖഛായ തന്നെ മാറുന്ന വികസനങ്ങളാണ് കണ്ണൂരിൽ വരാൻ പോകുന്നതെന്നും മേയർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി ഷമീമ, എം പി രാജേഷ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ഷബീന ടീച്ചർ, ടി രവീന്ദ്രൻ, കൂൾ വെൽ എം ഡി ഹംസ ഇ, കൂൾവെൽ ഡയറക്ടർ പി വി അനൂപ്, മുസ്തഫ മട്ടന്നൂർ, വെയ്ക്ക് മുൻ പ്രസിഡന്റ് പനക്കാട്ട് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

കേരളത്തിന് അഭിമാനമായ കണ്ണൂർ കോർപ്പറേഷൻ്റെ ഈ പുതിയ പദ്ധതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വാർത്ത ഷെയർ ചെയ്യുക. 

Article Summary: Kannur Corporation opened Kerala's first solar/hybrid AC bus shelter with modern facilities.

#KannurCorporation #SolarBusShelter #KeralaFirst #ACBusShelter #KannurDevelopment #KSRTC

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script