

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ഡിടിപിസിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
● 400-ൽ അധികം പേർ ശുചീകരണ ക്യാമ്പയിനിൽ പങ്കെടുത്തു.
● പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
● ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ ഒപ്പു ശേഖരണം നടത്തി.
● മത്സ്യസമ്പത്തിൻ്റെ സംരക്ഷണവും പദ്ധതിയുടെ ലക്ഷ്യമാണ്.
കണ്ണൂർ: (KVARTHA) കടലിലും തീരത്തും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി മത്സ്യസമ്പത്തിന്റെയും തീരദേശ സൗന്ദര്യത്തിന്റെയും സംരക്ഷണം ഉറപ്പാക്കാൻ അന്താരാഷ്ട്ര തീരദേശ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഡിടിപിസിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദപരമായ ഇടപെടലുകളിലൂടെ രാജ്യാന്തര അംഗീകാരമായ ബ്ലൂ ഫ്ലാഗ് പദവി നേടിയ അഴീക്കൽ പഞ്ചായത്തിലെ ചാൽ ബീച്ചിൽ മെഗാ ശുചീകരണം നടത്തി. അസിസ്റ്റന്റ് കലക്ടർ എഹ്‌തെദ മുഫസിർ ഉദ്ഘാടനം ചെയ്തു.

തീരദേശത്ത് വർധിച്ചുവരുന്ന മലിനീകരണത്തെക്കുറിച്ച് അവബോധം വളർത്തുക, പരിസ്ഥിതിയുടെ പരിപാലനം ജനങ്ങളിൽ എത്തിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ചാൽ ബീച്ചിൽ മെഗാ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും ഒപ്പു സമാഹരണവും തുടർന്ന് മലിനീകരണ ബോധവത്കരണ പ്രതിജ്ഞയും ചൊല്ലി.
അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് അധ്യക്ഷനായിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഓഫീസർ സൗരഭ് കുമാർ മൗര്യ മുഖ്യാതിഥിയായി. ഡിടിപിസി സെക്രട്ടറി പി.കെ. സൂരജ്, മാനേജർ പി.ആർ. ശരത് കുമാർ, കൃഷ്ണമേനോൻ വനിതാ കോളേജ് എൻഎസ്എസ് കോ-ഓർഡിനേറ്റർ കെ.പി. നിധീഷ്, അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എഎസ്ഐമാരായ മനോജ് കുമാർ, രാജു പോത്തൻ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോ-ഓർഡിനേറ്റർമാരായ പി. രമേശൻ, വി.വി. ഹരീന്ദ്രൻ, നിർമലഗിരി കോളേജ് എൻസിസി കോ-ഓർഡിനേറ്റർ രേഷ്മ ടോം തുടങ്ങിയവർ സംസാരിച്ചു.
കൃഷ്ണമേനോൻ വനിതാ കോളേജിലെ എൻഎസ്എസ്, ടൂറിസം ക്ലബ് യൂണിറ്റുകൾ, കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ എൻസിസി യൂണിറ്റ്, തളിപ്പറമ്പ് യൂണിറ്റിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ, അഴീക്കൽ കോസ്റ്റൽ പോലീസ് അംഗങ്ങൾ ഉൾപ്പെടെ 400-ൽ അധികം പേർ മെഗാ ശുചീകരണ ക്യാമ്പയിനിൽ പങ്കെടുത്തു.
ഈ ശുചീകരണ യജ്ഞത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ, പ്രകൃതി സംരക്ഷണം പ്രോത്സാഹിപ്പിക്കാൻ ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Coastal cleanup drive launched in Kannur to remove plastic waste.
#Kannur #CoastalCleanup #PlasticFreeOcean #KeralaTourism #AzheekalBeach #Environment