Accident | കണ്ണൂരില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

 


തലശേരി: (KVARTHA) അഞ്ചരക്കണ്ടിയില്‍ ഹിന്ദുസ്താന്‍ പെട്രോളിയം ഗ്യാസ് സിലിന്‍ഡര്‍ വീട്ടില്‍ നിന്ന് പൊട്ടിത്തെറിച്ചു. തല നാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം. കാവിന്‍മൂല മാമ്പ പോസ്റ്റ് ഓഫീസിന് സമീപം വളവില്‍ പീടികയിലെ ആതിരാ നിവാസില്‍ കെവി ദേവന്റെ വീട്ടിലാണ് സംഭവം.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തെ ചുമരുകള്‍ ഭാഗികമായി തകര്‍ന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചക്കരക്കല്‍ പൊലീസ്, ഫയര്‍ ഫോഴ്സിന്റെ കണ്ണൂര്‍ യൂനിറ്റ് എന്നിവര്‍ സ്ഥലം പരിശോധിച്ചു.

Accident | കണ്ണൂരില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
 

രണ്ടുവര്‍ഷം മുമ്പ് ഇതേ ഏജന്‍സിയുടെ ഗ്യാസ് പൊട്ടിത്തെറിച്ച് അരിച്ചേരി രവീന്ദ്രന്‍ എന്നയാള്‍ മരിച്ചിരുന്നു. ഭാര്യ നളിനി, ഏജന്‍സി ജീവനക്കാരന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യഥാസമയം സിലിന്‍ഡര്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതില്‍ വീഴ്ച സംഭവിക്കുന്നത് കൊണ്ടാണ് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത്.

വീടിന് പറ്റിയ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം തേടി വീട്ടുടമ ചക്കരക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഗ്യാസ് സിലിന്‍ഡര്‍ സപ്ലൈ ചെയ്ത അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് ബാങ്ക് അധികൃതര്‍ക്കും ഗ്യാസ് കംപനിക്കുമെതിരെയാണ് പരാതി.

Keywords: Kannur: House collapse after gas cylinder explodes, Kannur, News, House Collapse, Gas Cylinder Explodes, Complaint, Compensation, Injury, Death, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia