ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തിന് ഭേദഗതി: കണ്ണൂരിലെ കർഷകന്റെ പഠനത്തിന് കോപ്പിറൈറ്റ് അംഗീകാരം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'മാസ്' അഥവാ ദ്രവ്യം എന്നതിനെ പ്രപഞ്ചത്തിൽ സ്വയം നിലനിൽക്കാൻ ശ്രമിക്കുന്ന ബലപ്രയോഗമായി നിർവചിച്ചു.
● ഭാരത്തിൻ്റെ തോതനുസരിച്ച് വസ്തുക്കൾക്ക് നിലകൊള്ളുന്ന വസ്തുവിന് ചുറ്റും ഓർബിറ്റ് അഥവാ പരിക്രമണപഥം രൂപീകരിക്കാൻ കഴിയും.
● താപം, മർദ്ദം, രാസപ്രവർത്തനം എന്നിവയാൽ വസ്തുക്കൾക്ക് കൂടിച്ചേരാനും അകന്നുമാറാനും സാധിക്കുമെന്നും ഷാജി.
● നിലവിലുള്ള പ്രപഞ്ച ചലന നിയമങ്ങളിലെ പോരായ്മയാണ് ശാസ്ത്രലോകം നേരിടുന്ന പ്രധാന വെല്ലുവിളി.
കണ്ണൂർ: (KVARTHA) പ്രപഞ്ച ചലനത്തിന്റെ നേർവഴി ലോകത്തിന് മുൻപിൽ തെളിയിച്ച സർ ഐസക്ക് ന്യൂട്ടന്റെ ഭൂഗുരുത്വാകർഷണ സിദ്ധാന്തത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയ പഠന റിപ്പോർട്ട് സമർപ്പിച്ചതിന് ഇന്ത്യാ സർക്കാരിന്റെ കോപ്പിറൈറ്റ് അംഗീകാരം തനിക്ക് ലഭിച്ചതായി കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി മണിയാറ്റ പറമ്പത്ത് വി വി ഷാജി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ന്യൂട്ടൺ തിയറി കാലോചിതമായി പരിഷ്കരിച്ചതിനും അതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയതിനുമാണ് അംഗീകാരം ലഭിച്ചത്. ഏറെക്കാലത്തെ പഠനങ്ങൾക്കു ശേഷം ദ്രവ്യത്തിന്റെ പൊതുസ്വഭാവം ഒരു ചലന നിയമമാക്കിയാണ് ഷാജി ലോകത്തിന് മുൻപിൽ സമർപ്പിച്ചത്.
ഈ സിദ്ധാന്തം ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഏതൊരു ചലനത്തെയും വിശദീകരിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും ഈ പ്രപഞ്ചത്തിൽ സ്വയം നിലനിൽക്കാൻ ശ്രമിക്കുന്നതോടൊപ്പം നിലകൊള്ളുന്ന വസ്തുവിലേക്കും ബലപ്രയോഗം നടത്തിക്കൊണ്ടിരിക്കും. ഈ അവസ്ഥയെ 'മാസ്' എന്ന് പറയാമെന്നും ഷാജി ചൂണ്ടിക്കാട്ടി.
പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും അതിന്റെ സ്വതന്ത്രാവസ്ഥയിൽ ചൂടാകുമ്പോൾ നിലകൊള്ളുന്ന വസ്തുവിൽ നിന്ന് അകന്നുമാറാൻ ശ്രമിക്കും. അതുപോലെ, സ്വതന്ത്രമായ അവസ്ഥയിൽ സ്വയം സ്ഥാനമുറപ്പിക്കുന്നതിനുവേണ്ടി അനുകൂലമായ മേഖലകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനും നിലകൊള്ളുന്ന വസ്തുവിന് ചുറ്റും സ്വതന്ത്രാവസ്ഥയിൽ ഭാരത്തിന്റെ തോതനുസരിച്ച് കൃത്യമായ അകലത്തിൽ ഒരു ഓർബിറ്റ് (പരിക്രമണപഥം) രൂപപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.
പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനും അനുകൂലമായ സാഹചര്യത്തിൽ കൂടിച്ചേരാനും അകന്നുമാറാനും സാധിക്കും. അത് താപത്തിന്റെ അവസ്ഥയിലും ബാഹ്യഭാഗത്തുനിന്നുള്ള പ്രഷറിനാലും രാസപ്രവർത്തനത്തിലൂടെയുമാകാം എന്നും വി വി ഷാജി വിശദീകരിച്ചു.
ചന്ദ്രന്റെ ഘടന പഠിക്കാനിറങ്ങിയ ശാസ്ത്രലോകം ചൊവ്വയെയും സൂര്യനെയും കുറിച്ച് പഠിക്കാൻ പര്യവേഷണ വാഹനങ്ങൾ അയച്ചിട്ടും പ്രപഞ്ചചലനങ്ങളെ കുറിച്ച് പഠിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്.
അതിന് കാരണം ഇന്ന് നിലവിലുള്ള പ്രപഞ്ച ചലന നിയമങ്ങളിലെ പോരായ്മയാണ്. ന്യൂട്ടന്റെ ചലന നിയമങ്ങളും ഐൻസ്റ്റീന്റെ തിയറിയും ക്വാണ്ടം തിയറിയുമൊക്കെ വിശദമായി പഠിച്ചാൽ ഏതൊരു വ്യക്തിക്കും ദ്രവ്യത്തിന്റെ സ്വഭാവം മനസിലാക്കാൻ കഴിയും.
കർഷകനായ താൻ ശാസ്ത്രത്തോടുള്ള അഭിനിവേശം കാരണം ഏറെക്കാലം നടത്തിയ പഠന-മനനങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് ദ്രവ്യത്തിന്റെ പൊതുസ്വഭാവം ഒരു ചലന നിയമമാക്കി ലോകത്തിന് മുൻപിൽ സമർപ്പിച്ചതെന്നും വി വി ഷാജി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ന്യൂട്ടന്റെ സിദ്ധാന്തത്തെ തിരുത്തിയെഴുതിയ കർഷകൻ്റെ പഠനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക. ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Kannur farmer V V Shaji received copyright for his study on correcting Newton's theory of gravity.
Hashtags: #NewtonTheory #CopyrightIndia #VVShaji #KannurNews #ScienceUpdate #NewPhysics