പി എം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം: കണ്ണൂർ കോർപ്പറേഷൻ പ്രമേയം പാസാക്കി

 
Kannur Corporation council meeting discussion on PM Shri scheme
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ലോകോത്തര പൊതുവിദ്യാഭ്യാസ മാതൃകയെ കേന്ദ്ര സർക്കാരിന് അടിയറവെക്കുകയാണെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.
● കേരളത്തിൻ്റെ വിദ്യാഭ്യാസ സ്വാശ്രയത്വത്തെ ബലികൊടുക്കുന്ന ചരിത്രപരമായ കീഴടങ്ങലാണ് ഈ നടപടിയെന്നും മേയർ അഭിപ്രായപ്പെട്ടു.
● ഭരണകക്ഷി കൗൺസിലർ കെ പി അബ്ദുൽ റസാഖ് പ്രമേയം അവതരിപ്പിച്ചു; വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിന്താങ്ങി.
● സി പി എം, ബി ജെ പി കൗൺസിലർമാർ പ്രമേയത്തെ എതിർത്തു; സി പി ഐ അംഗം വിയോജിപ്പ് രേഖപ്പെടുത്തിയില്ല.

കണ്ണൂർ: (KVARTHA) 'ഐക്യകേരളം രൂപം കൊണ്ട നാൾ മുതൽ പതിറ്റാണ്ടുകളുടെ പ്രയത്നത്തിലൂടെ നാം പടുത്തുയർത്തിയ ലോകോത്തര പൊതുവിദ്യാഭ്യാസ മാതൃകയെയാണ്, കേവലം കുറച്ച് കോടികൾക്ക് വേണ്ടി പിണറായി വിജയൻ സർക്കാരും വിദ്യാഭ്യാസ മന്ത്രിയും കേന്ദ്ര സർക്കാരിന് അടിയറവെച്ചിരിക്കുന്നത്' എന്നും, 'പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാനുള്ള തീരുമാനത്തിൽ നിന്നും കേരളം പിന്മാറണം' എന്നും കൗൺസിൽ ആവശ്യപ്പെടുന്നതായി മേയർ മുസ്ലിഹ് മഠത്തിൽ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു.

Aster mims 04/11/2022

കേരളത്തിന്റെ സാംസ്കാരികവും ബൗദ്ധികവുമായ ഭാവിയെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ് ഈ നടപടി. ഇത് ഒരു സാമ്പത്തിക ഇടപാടല്ല, മറിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ സ്വാശ്രയത്വത്തെ ബലികൊടുക്കുന്ന ചരിത്രപരമായ ഒരു കീഴടങ്ങലാണ്. 1466 കോടി രൂപയുടെ കേന്ദ്ര വിഹിതമെന്ന 'വാഗ്ദാന'ത്തിലാണ് കേരളം വീണതെന്നും മേയർ പറഞ്ഞു.

ഭരണകക്ഷി കൗൺസിലർ കെ പി അബ്ദുൽ റസാഖ് പ്രമേയം അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പ്രമേയത്തെ പിന്താങ്ങി. സി പി എം, ബി ജെ പി കൗൺസിലർമാർ പ്രമേയത്തെ എതിർത്തു. സി പി ഐ അംഗം പ്രമേയത്തെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയില്ല.

സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ പി കെ രാഗേഷ്, പി ഷമീമ, എം പി രാജേഷ്, വി കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, മുൻ മേയർ ടി ഒ മോഹനൻ, കെ പി സാബിറ ടീച്ചർ എന്നിവർ സംസാരിച്ചു.

നിത്യേന ശേഖരിക്കുന്ന മാലിന്യങ്ങൾ അതാത് ദിവസങ്ങളിൽ തന്നെ നീക്കം ചെയ്യണമെന്നും, വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള ബിന്നുകളിൽ നിന്നും ബോട്ടിൽ ബൂത്തുകളിൽ നിന്നും മാലിന്യങ്ങൾ നീക്കണമെന്നുമുള്ള വ്യവസ്ഥയോടെ മാലിന്യ ശേഖരണത്തിന് നിലവിലെ ഏജൻസിയായ നിർമ്മൽ ഭാരതിന് കാലാവധി അഞ്ചു വർഷത്തേക്ക് ദീർഘിപ്പിച്ചു നൽകുന്നതിന് കൗൺസിൽ തീരുമാനിച്ചു.

വാർഷിക പദ്ധതിയുടെ ഭാഗമായി വിവിധ പ്രവൃത്തികളുടെ ടെൻഡറിന് അംഗീകാരം നൽകി. സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് ലഭിച്ച അപേക്ഷകളിൽ അർഹതാ മാനദണ്ഡപ്രകാരം അംഗീകാരം നൽകുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുക. 

Article Summary: Kannur Corporation passes resolution against PM Shri scheme.

#PMSchri #KeralaEducation #KannurCorporation #CouncilResolution #KeralaNews #EducationPolicy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script